• Logo

Allied Publications

Europe
അഭിഷേക നിറവിന് തുടക്കമായി; ആദ്യ ഏകദിന ഒരുക്കധ്യാനം ബ്രിസ്റ്റോളിൽ
Share
ബ്രിസ്റ്റോൾ: ഒക്ടോബറിൽ നടക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കണ്‍വൻഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങൾക്ക് ഇന്ന് തുടക്കം. രൂപതയിലെ എട്ട് റീജിയനുകളിലായി നടക്കുന്ന ഏകദിന കണ്‍വൻഷനുകളിൽ ആദ്യത്തേതാണ് ഇന്ന് ബ്രിസ്റ്റോളിൽ നടക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടറും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കൽ, പ്രശസ്ത വചനപ്രഘോഷകൻ ബ്ര. റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വചനപ്രഘോഷണ ശുശ്രൂഷകൾ ഇന്നു നടക്കുന്നത്.

രാവിലെ 9.30 ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ജപമാല, ആരാധനാ സ്തുതി ഗീതങ്ങൾ, വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വി. കുർബാനയിൽ മുഖ്യകാർമികനാകുന്ന മാർ ജോസഫ് സ്രാന്പിക്കൽ ദിവ്യബലി മധ്യേ വചന സന്ദേശം പങ്കുവയ്ക്കും. വൈകിട്ട് 5 മണി വരെ നീളുന്ന ഈ ഏകദിന ശുശ്രൂഷയിൽ വരുന്നവർ തങ്ങൾക്കാവശ്യമുള്ള ഉച്ചഭക്ഷണം സ്വയം കരുതേണ്ടതാണെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

നല്ലതുപോലെ ഒരുക്കപ്പെട്ട നിലത്തു വിതയ്ക്കുന്ന വിത്താണ് വളർന്നു നൂറുമേനി വിളവു തരുന്നതെന്ന(മത്തായി 13:8) സുവിശേഷ സന്ദേത്തിന്‍റെ പ്രാതിനിധ്യം മനസിലാക്കിയാണ് ഒക്ടോബറിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനു മുന്നോടിയായി വിശ്വാസികളുടെ ഹൃദയങ്ങളെ ഈ ഒരുക്കധ്യാനങ്ങളിലൂടെ സജ്ജമാക്കുന്നതെന്ന് മാർ സ്രാന്പിക്കൽ ഓർമിപ്പിച്ചു. ബ്രിസ്റ്റോൾകാർഡിഫ് റീജിയണിനുകീഴിൽ വരുന്ന എല്ലാ കുർബാന കേന്ദ്രങ്ങളിൽനിന്നും സാധിക്കുന്നത്ര വിശ്വാസികൾ ഈ കണ്‍വൻഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റീജിയണിന്‍റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. ജോയി വയലിൽ, ഫാ. സിറിൽ ഇടമന, ഫാ. സണ്ണി പോൾ, ഫാ. ജോസ് മാളിയേക്കൽ, ഫാ. സിറിൽ തടത്തിൽ, ഫാ. ജോർജ് പുത്തൂർ, . ഫാ. അബ്രോസ് മാളിയേക്കൽ, ഫാ. സജി അപ്പോഴിപ്പറന്പിൽ, ഫാ. പയസ്, ഫാ. ജിമ്മി സെബാസ്റ്റ്യൻ, ഫാ. ചാക്കോ പനത്തറ എന്നിവരുടെ നേതൃത്വത്തിൽ കണ്‍വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കണ്‍വൻഷൻ നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം :St. Joseph's Catholic Church, Forrest Road, Fish Ponds, Bristol, BS16 3QT. വിവരങ്ങൾക്ക് : 077 030 63836 ഫിലിപ്പ് കണ്ടോത്ത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ