• Logo

Allied Publications

Europe
ബി ഫ്രണ്ട്സ് 2017 ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി
Share
സൂറിച്ച്: പൂവിളിയിൽ തുടങ്ങി വഞ്ചിപ്പാട്ടുവരെ എത്തുന്ന ഒരുമയുടെ ഈണം. പുത്തനുടുപ്പിന്‍റെയും പുന്നെല്ലിന്‍റെയും ഗന്ധം. ഉൗഞ്ഞാലാട്ടത്തിലും തലപ്പന്തുകളിയിലും നിറയുന്ന ആവേശം. ഓണം മലയാളിയുടെ ഏറ്റവും മനോഹരമായ സങ്കല്പങ്ങളിൽ ഒന്നാണ്. എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു എന്ന സങ്കൽപത്തിൽ ഉൗന്നി വർഷത്തിലൊരിക്കൽ ആഘോഷിച്ചു വരുന്ന ഓണത്തിനുള്ള പണിപ്പുരയുടെ ഉദ്ഘാടനം നടത്തി. സംഘടനയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സർലാന്‍റ് ഏറെ പുതുമകളോടെ സൂറിച്ചിൽ 2017 സെപ്റ്റംബർ 2 ശനിയാഴ്ച തിരുവോണം ആഘോഷിക്കുന്നതായിരിക്കും.

ഇതിനു മുന്നോടിയായി ആഘോഷത്തെ പ്രവാസികളുടെ ഒരു ഉത്സവമായി മാറ്റുന്നതിനുള്ള റിഹേർസൽ മേയ് 24 ന് സൂറിച്ചിൽ ആരംഭിച്ചു. നൂറിലധികം കലാപ്രതിഭകളെ അണി നിരത്തി അണിയിച്ചൊരുക്കുന്ന നാട്യശില്പത്തിന്‍റെ ഒരുക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഒൗപചാരിക ഉദ്ഘാടനം സൂറിച്ച് ദുർന്‍റെനിൽ കൂടിയ യോഗത്തിൽ ബി ഫ്രണ്ട്സ് പ്രസിഡന്‍റ് പ്രിൻസ് കാട്ട്രുകുടിയിൽ, സെക്രടറി ബിന്നി വെങ്ങപ്പള്ളിയും , ആർട്സ് കണ്‍വീനർ ജെസ്വിൻ പുതുമന, സ്പോര്ട്സ് കണ്‍വീനർ ഡേവിസ് വടക്കുംചേരി , കൊറിയോഗ്രാഫർ പ്രിൽസ് മലയിൽ, ഫെലിൻ വാലിയപ്ലാക്കൽ, വനിതാ ഫോറത്തിനു വേണ്ടി ഷേർലി മാപ്പലകയിൽ എന്നിവർ തിരി തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ യൂത്ത് ഫോറത്തെ പ്രതിനിധീകരിച്ചു അഖിൽ കാട്ട്രുകുടിയിൽ , മാർസെൽ കരുമത്തി, യോഹനാസ് പുതുമന എന്നിവർ സന്നിഹിതരായിരുന്നു. മുൻ എക്സിക്യൂട്ടിവ് അംഗമായ ലാൻസ് മാപ്പലകയിലും, ബിനു വാലിയപ്ലാക്കലും, ജിജി കാട്രുകുടിയിലും തദവസരത്തിൽ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചു. തുടർന്ന് കുട്ടികൾ ആദ്യ നൃത്ത ചുവടുകൾ വച്ചു ഡാൻസ് പരിശീലനം ആരംഭിച്ചു.

ജൂബിലി വർഷം പ്രമാണിച്ചു ബി ഫ്രണ്ട്സ് ഇറക്കുന്ന സുവനീറിന്‍റെ വിജയത്തിനായീ പ്രിൻസ് കാട്ടരുകുടിയിൽ, ജോസ് പെല്ലിശ്ശേരി, ബിന്നി വെങ്ങപ്പള്ളിൽ എന്നിവർ പ്രവർത്തിക്കുന്നു. സ്വിസ് മലയാളികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും ഉള്ള ഒരു അവസരംകൂടിയാണിത്. താല്പര്യമുള്ളവർക്ക് കഥകൾ, കവിതകൾ, ലേഖനങ്ങൾ യാത്രാവിവരണങ്ങൾ മലയാളത്തിലോ,ഇംഗ്ലീഷിലോ, ജർമനിലോ ജൂണ്‍ മുപ്പത്തിനു മുൻപ് എഴുതു തരുവാൻ അഭ്യർത്ഥിക്കുന്നു. രചനകൾ അയക്കേണ്ട ാമശഹ ശറ യലളൃശലിറെ@ഴാഃ.രവ .

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.