• Logo

Allied Publications

Europe
ജർമൻ യുവതികൾ ഗർഭം ധരിക്കാൻ ഡെൻമാർക്കിലേക്ക്
Share
കോപ്പൻഹേഗൻ: ഡെൻമാർക്ക് സന്ദർശിക്കുന്ന ജർമൻകാരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. എന്നാൽ, പടിഞ്ഞാറൻ തീരത്തെ മനോഹരമായ ബീച്ചുകളൊന്നുമല്ല ഇവരുടെ ലക്ഷ്യം, മറിച്ച്, ഗർഭധാരണമാണ്. വന്ധ്യതാ ചികിത്സയ്ക്ക് പ്രശസ്തമാണിപ്പോൾ ഡെൻമാർക്ക്. ഇതിനായി രാജ്യത്തെത്തുന്ന ജർമൻകാരുടെ എണ്ണം ഓരോ വർഷവും ഇരട്ടിയോളമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മുൻപ് നോർവേയിൽനിന്നും സ്വീഡനിൽ നിന്നുമുള്ളവരാണ് ഇവിടെ ഏറ്റവും കൂടുതൽ എത്തിയിരുന്നത്. ഇപ്പോൾ ജർമൻകാർ അവരെക്കാളധികമായിരിക്കുന്നു. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾക്കും സ്വവർഗ പ്രേമികളായ സ്ത്രീകൾക്കും ജർമനിയിൽ വന്ധ്യതാ ചികിത്സ ലഭിക്കില്ല. ഇതാണ് ഇവിടെനിന്നു കൂടുതൽ യുവതികളെ ഡെൻമാർക്കിലേക്ക് ആകർഷിക്കുന്നത്. ഇവിടെ ഇത്തരം നിയമങ്ങൾ അത്ര കർക്കശമല്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​