• Logo

Allied Publications

Europe
ആറാമത് മലങ്കര കാത്തലിക് കണ്‍വൻഷൻ ലിവർപൂളിൽ; ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥി
Share
ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ കണ്‍വൻഷൻ 2017 ജൂണ്‍ 17, 18 തീയ്യതികളിൽ ലിവർപൂളിൽ. രണ്ടു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വൻഷനിൽ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കർദ്ദിനാളിനൊപ്പം ലിവർപൂൾ ആർച്ച് ബിഷപ്പ് മാൽക്കം, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ തുടങ്ങിയവരും സംബന്ധിക്കും.

ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, ക്രോയിഡൻ, ആഷ്ഫോർഡ്, സൗത്താംപ്ടൻ, ലൂട്ടൻ, കവൻട്രി, മാഞ്ചസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ്, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റർ, ബ്രിസ്റ്റോൾ, ഗ്ലാസ്കോ എന്നീ പതിനാല് മിഷനുകളാണ് സഭയ്ക്ക് യുകെയിൽ നിലവിലുള്ളത്. ഫാ.തോമസ് മടുക്കുംമൂട്ടിൽ നാഷണൽ കോഡിനേറ്ററായും, ഫാ.രഞ്ജിത്ത് മഠത്തിറന്പിൽ ചാപ്ലയിനായും സേവനമനുഷ്ടിക്കുന്നു.

യുകെയിലുള്ള മുഴുവൻ സീറോ മലങ്കര കുടുംബങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വൻഷൻ ന്ധകുടുംബം സഭയിലും സമൂഹത്തിലും ന്ധ എന്ന വിഷയത്തെ സംബന്ധിച്ച് പഠനവിധേയമാക്കും. ആദ്യ ദിനത്തിൽ കാതോലിക്കാ പതാക ഉയർത്തുന്നതോടെ കണ്‍വെൻഷന് തുടക്കം കുറിക്കും. തുടർന്ന് വിവിധ സെമിനാറുകൾ ക്രമീകരിച്ചിരിക്കുന്നു. മാതാപിതാക്കൾക്കായുള്ള സെമിനാറിന് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ നേതൃത്വം നല്കും. യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള സെമിനാറുകൾക്ക് സെഹിയോൻ മിനിസ്ട്രി ടീം നേതൃത്വം നല്കും. നാഷണൽ ബൈബിൾ ക്വിസ്, പാനൽ ചർച്ച, ദിവ്യകാരുണ്യ ആരാധന എന്നിവയും തുടർന്ന് നടക്കും. മ്യൂസിക്കൽ വെർഷിപ്പിന് കെയ്റോസ് മിനിസ്ട്രി ടീം അംഗങ്ങളായ റെജി കൊട്ടാരവും പീറ്റർ ചേരാനല്ലൂരും നേതൃത്വം നല്കും.വിവിധ മിഷൻ കേന്ദ്രങ്ങളിലെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആദ്യ ദിവസത്തെ പരിപാടികൾ പൂർണ്ണമാകും.

പതിനെട്ടിന് രാവിലെ ഒൻപത് മണിക്ക് പ്രേഷിത റാലിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ കർദ്ദിനാളിനും പിതാക്കൻമാർക്കും സ്വീകരണം നല്കും. അതേ തുടർന്ന് അർപ്പിക്കുന്ന വി.കുർബാനയ്ക്ക് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാൽക്കം, ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മറ്റ് വൈദികരും സഹകാർമികത്വം വഹിക്കും. തുടർന്ന് സമാപന സമ്മേളനത്തോടെ രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാഷണൽ കണ്‍വെൻഷന് സമാപനം കുറിക്കും.

ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സ്കൂളിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് രണ്ട് ദിവസത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. അയർലൻഡ്, വിയന്ന എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും കണ്‍വൻഷനിൽ പങ്കെടുക്കും.

കണ്‍വെൻഷൻ വേദിയുടെ വിലാസം:


BROADGREEN lNTERNATIONAL SCHOOL,
HELlERS ROAD,
LIVERP00L,
L13 4DH.

റിപ്പോർട്ട്: അലക്സ് വർഗീസ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.