• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ 29 വരെ
Share
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വെൻഷൻ ’അഭിഷേകാഗ്നി 2017’ അട്ടപാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്നതാണ്. 2017 ഒക്ടോബർ 22നു ഞായറായ്ച ഗ്ലാസ്ഗോ റീജണിൽ ആരംഭിക്കുന്ന കണ്‍വെൻഷൻ 23ന് തിങ്കളാഴ്ച പ്രേസ്റ്റണ്‍ 24ന് ചൊവ്വാഴ്ച മാഞ്ചസ്റ്റർ 25ന് ബുധനാഴ്ച കേംബ്രിഡ്ജ് 26നു വ്യാഴാഴ്ച കവന്‍ററി 27നു വെള്ളിയാഴ്ച സൗത്താംറ്റണ്‍ 28നു ശനിയാഴ്ച ബ്രിസ്റ്റൾ കാർഡിഫ് 29നു ഞായറാഴ്ച ലണ്ടൻ എന്നീ റീജണുകളിൽ വച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം ആറിനു സമാപിക്കുന്നത്. കണ്‍വൻഷന് ഒരുക്കമായി ഒക്ടോബർ 21നു ശനിയാഴ്ച 6 മുതൽ 11:45 വരെ പ്രേസ്റ്റണ്‍ സെന്‍റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ കത്തീഡ്രലിൽ വച്ച് ജാഗരണപ്രാർത്ഥനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾ ഡോ. മാത്യു ചൂരപ്പൊയ്കയിൽ ജനറൽ കോർഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ഫാ. സോജി ഓലിക്കൽ ജനറൽ കണ്‍വീനറും വികാരി ജനറാളൻമാരായ റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടിയും, ഫാ. സജിമോൻ മലയിൽപുത്തൻപുരയും, ഫാ. ജോസഫ് വെന്പാടംതറ വിസി., ഡോ. മാത്യു പിണക്കാട്ട്, റഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിൻ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കൽമണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി എന്നിവർ റീജണൽ കോർഡിനേറ്റേഴ്സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെൻഷന് നേതൃത്വം നല്കുന്നതാണ്.

രൂപതാ ബൈബിൾ കണ്‍വൻഷന് ഒരുക്കമായി ഫാ. സോജി ഓലിക്കൽ, റെജി കൊട്ടാരം, പീറ്റർ ചേരാനെല്ലൂർ എന്നിവർ നയിക്കുന്ന എകദിന റീജണൽ കണ്‍വൻഷനുകൾ ജൂണ്‍ 6നു ചൊവ്വാഴ്ച സെന്‍റ് ജോസഫ് കാത്തലിക്ക് ചർച്ച്, ബ്രിസ്റ്റളിൽ ആരംഭിക്കുന്നതാണ്. 7ന് ബുധനാഴ്ച സെന്‍റ് എഡ്മണ്‍ഡ് ചർച്ച്, എഡ്മണ്‍ടണ്‍ ലണ്ടണിലും, 8ന് വ്യാഴാഴ്ച സെന്‍റ് ബാപ്റ്റിസ്റ്റ് കത്തീഡ്രൽ, നോറിച്ചിലും, 12ന് തിങ്കളാഴ്ച സെന്‍റ് ജോസഫ് ചർച്ച്, ലോങ്സൈറ്റ് മാഞ്ചസ്റ്ററിലും, 13ന് സെന്‍റ് കത്ബെർട്ട് ചർച്ച്, ഹാമിൾട്ടണ്‍, ഗ്ലാസ്ഗോവിലും 14നു ബുധനാഴ്ച സെന്‍റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ കത്തീഡ്രൽ പ്രസ്റ്റണിലും 19നു തിങ്കളാഴ്ച ഹോളിക്രോസ് ആന്‍റ് സെന്‍റ് ഫ്രാൻസീസ് ചർച്ച്, വാംലി, ബെർമിംഹാമിലും 20നു തീയതി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ കാത്തലിക്ക് ചർച്ച്, സ്റ്റബിംങ്റ്റണ്‍, സൗത്താംറ്റണിലും വെച്ച് നടത്തപ്പെടുന്നു. മാർ ജോസഫ് സ്രാന്പിക്കൽ എല്ലാ റീജണൽ കണ്‍വെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷസന്ദേശം നല്കുന്നതുമാണ്.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ