• Logo

Allied Publications

Europe
ഭീകരാക്രമണ ഭീഷണി: ജർമനിയിൽ സംഗീതോത്സവം റദ്ദു ചെയ്തു
Share
ബെർലിൻ: ജർമനിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയായ റോക്ക് അം റിങ് എന്ന റോക്ക് സംഗീതോത്സവം റദ്ദ് ചെയ്തതായി സംഘാടകർ അറിയിച്ചു. ജൂണ്‍ 10ന് നടത്താനിരുന്ന പരിപാടിയാണ് റദ്ദുചെയ്തത്. സംഗീതോത്സവത്തിനെതിരേ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജർമനിയിലെ സൗത്ത് വെസ്റ്റേണ്‍ നഗരമായ കോബ്ളെൻസിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോൽസവം അരങ്ങേറുന്നത്.

വ്യക്തമായ സൂചനകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് തന്നെയാണ് സംഗീതോത്സവത്തിനെത്തിയവരെ ഒഴിപ്പിക്കാൻ ഉപദേശം നൽകിയത്. മൂന്നു ദിവസം നീളുന്ന സംഗീതോത്സവത്തിൽ 90,000 പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

അതേസമയം ആദ്യ ദിവസത്തെ പരിപാടി മാത്രമാണ് ഉപേക്ഷിച്ചിരിക്കുന്നതെന്നും രണ്ടും മൂന്നും ദിവസങ്ങളിൽ മുടക്കമില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.