• Logo

Allied Publications

Europe
മോദിപുടിൻ ചർച്ച; ഇന്ത്യ, റഷ്യ സൗഹൃദത്തിന്‍റെ ചരിത്രത്തിൽ പുതിയ ഏടുകൾ തുറന്നു
Share
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് വ്ളാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ച ഇന്ത്യ, റഷ്യ സൗഹൃദത്തിന്‍റെ ചരിത്രത്തിൽ പുതിയ ഏടുകൾ തുറന്നു. ഇതാദ്യമായി തലസ്ഥാന നഗരമായ മോസ്കോയുടെ പുറത്തുള്ള നഗരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

ഇന്ത്യ, റഷ്യ ഉച്ചകോടിക്ക് ഇത്തവണ വേദിയായത് സെന്‍റ് പീറ്റേഴ്സ് ബെർഗിലെ കോണ്‍സ്റ്റന്‍റിൻ കൊട്ടാരം. കഴിഞ്ഞ എട്ടുമാസത്തിനിടെ രണ്ടാം വട്ടമാണ് മോദിയും പുടിനും കൂടിക്കാണുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ അഞ്ചു ലക്ഷം റഷ്യൻ സൈനികർക്കു ജീവൻ നഷ്ടപ്പെട്ട പിസ്കാരോവ്സ്കോയിയിലെ യുദ്ധ സ്മാരകത്തിൽ ആദരവ് അർപ്പിച്ചതിനു ശേഷമാണ് മോദി, പുടിനുമായുള്ള ചർച്ചയ്ക്ക് എത്തിയത്.

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ കുടുംബത്തിൽ നിന്നു വന്ന താങ്കളെ പ്രണമിക്കുന്നു എന്നു പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട റഷ്യൻ സൈനികനായിരുന്ന പുടിന്‍റെ സഹോദരനെയാണ് മോദി പരാമർശിച്ചത്. യുദ്ധസ്മാരകത്തിന് റഷ്യൻ ജനതയുടെ മനസിൽ പ്രത്യേക ഇടമുണ്ടെന്നു പറഞ്ഞ പുടിൻ അവിടം സന്ദർശിച്ചതിന് മോദിയെ നന്ദി അറിയിച്ചു.

പാക്കിസഥാൻ അടക്കമുള്ള രാജ്യങ്ങളുമായി റഷ്യക്കുള്ള ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പുടിൻ പറഞ്ഞു. ഷാങ്ഹായി സഹകരണ സംഘടനയിൽ ഈ ആഴ്ച തന്നെ ഇന്ത്യക്ക് ഇടം കിട്ടുമെന്ന് പുടിൻ പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി മോദിയെ പുടിൻ അറിയിച്ചു. ഇക്കാര്യത്തിൽ മുൻകൈയെടുത്തതിന് പുടിനെ മോദി നന്ദി അറിയിച്ചു.

കൂടംകുളം അണുശക്തി നിലയത്തിൽ രണ്ട് റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടു. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയും റഷ്യൻ ആണവ റെഗുലേറ്ററി സ്ഥാപനമായ റോസാറ്റമിന്‍റെ സബ്സിഡിയറിയായ അറ്റോംസ്ട്രോയെക്സ്പോർട്ടും ചേർന്നാണ് റിയാക്ടറുകൾ നിർമിക്കുന്നത്. ഇതിനാവശ്യമായ വായ്പാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഒരു കർമ പദ്ധതിക്കു രൂപം നൽകിയതായി ഒൗപചാരിക ചർച്ചയ്ക്കുശേഷം സംയുക്ത പത്രസമ്മേളനത്തിൽ മോദി അറിയിച്ചു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്