• Logo

Allied Publications

Europe
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് മൂന്നിന്
Share
ആഷ്ഫോർഡ്: ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ അഞ്ചാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് ജൂണ്‍ മൂന്നിന് (ശനി) വിൽസ്ബ്രോ കെന്‍റ് റീജണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന മത്സരം അസോസിയേഷൻ പ്രസിഡന്‍റ് സോനു സിറിയക് ഉദ്ഘാടനം ചെയ്യും.

യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്തരായ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. ജേതാക്കൾക്ക് ജോസഫ് മൈലാടുംപാറയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കു പുറമെ 1001 പൗണ്ടും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും ലഭിക്കുന്പോൾ ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ എന്നിവർക്ക് പ്രത്യേക സമ്മാനവും ലഭിക്കും.

ടൂർണമെന്‍റിനോടനുബന്ധിച്ച് രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കാർണിവൽ സംഘടിപ്പിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ കേരളത്തിന്‍റെ തനതു വിഭവങ്ങൾ ലഭ്യമാണ്.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി അസോസിയേഷന്‍റെ എല്ലാ അംഗങ്ങളുടേയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികളായ സോനു സിറിയക്, ജോജോ കോട്ടക്കൽ, രാജീവ് തോമസ്, ലിൻസി അജിത്ത്, മനോജ് ജോണ്‍സൻ, ജോളി ആന്‍റണി, ജെറി എന്നിവർ അറിയിച്ചു.

വിലാസം: Willesborough Regional Criket Ground, Ashford, Kent TN24 OQE.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട