• Logo

Allied Publications

Europe
തെരേസ മേക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്ന് സർവേ ഫലം
Share
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിലേക്കു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് അഭിപ്രായ സർവേ ഫലം. ടോറികൾ വൻ നഷ്ടം നേരിടുന്പോൾ പ്രതിപക്ഷ ലേബർ പാർട്ടി മുപ്പത് സീറ്റ് അധികം നേടുമെന്നാണ് പ്രവചനം.

മുപ്പത് സീറ്റ് ലേബർ പാർട്ടി നേടിയാൽ ടോറികൾക്ക് ഭൂരിപക്ഷത്തെക്കാൾ പതിനാറ് സീറ്റ് കുറവായിരിക്കും. അഭിപ്രായ സർവേകൾ അനുകൂലമായിരുന്ന സമയത്ത് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇതോടെ പ്രതിസന്ധിയിലുമാകും.

അതേസമയം, ടോറികൾ മാത്രമല്ല, ലേബർ പാർട്ടിയും ഈ പ്രവചനത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. യൂഗോവ് നടത്തിയ സർവേയിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ സാങ്കേതികത സംശയാസ്പദമാണെന്നാണ് നേതാക്കളുടെ വാദം.

എന്നാൽ, അഭിപ്രായ സർവേ ഫലം ബ്രിട്ടീഷ് സാന്പത്തിക രംഗത്ത് പ്രതിഫലിച്ചു കഴിഞ്ഞു. പൗണ്ടിന്‍റെ വില ഡോളറിനെതിരേ ഇടിയുകയും സ്റ്റോക്ക് മാർക്കറ്റുകളിൽ തകർച്ച രേഖപ്പെടുത്തുകയും ചെയ്തു.

എന്തായാലും ബ്രക്സിറ്റ് അനുകലികൾ ഇപ്പോൾ തെരേസാ മേക്കും ടോറികൾക്കും എതിരായത് ടോറികളെ വിഷമവൃത്തത്തിൽ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ മാഞ്ചസ്റ്ററിലെ ഭീകരാക്രമണവും മേക്ക് വിപരീത ഫലം ഉണ്ടാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇനി ഏഴുനാൾകൂടി ബാക്കി നിൽക്കെ എങ്ങനെയും ഭരണം പിടിച്ചു നിർത്തണമെന്ന വാശിയിൽ ടോറികൾ ചക്രശ്വാസം വലിക്കുകയാണ.്

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.