ലണ്ടൻ: യുക്മ സാംസ്കാരികവേദിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോഷക വിഭാഗമാണ് യുക്മ സാംസ്കാരികവേദി. യുകെ മലയാളികൾക്കിടയിൽ കലാരംഗത്തും സാംസ്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തിയാണ് പ്രവർത്തന സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പറഞ്ഞു.
യുക്മ ദേശീയ പ്രസിഡന്റ് ചെയർമാൻ ആയുള്ള സമിതിയിൽ സി.എ. ജോസഫ് (വൈസ് ചെയർമാൻ), തന്പി ജോസ് (ദേശീയ കോഓർഡിനേറ്റർ), ഡോ. സിബി വേകത്താനം, മനോജ് പിള്ള (ജനറൽ കണ്‍വീനർമാർ) എന്നിവരേയും ആറ് ഉപസമിതികളെയും തെരഞ്ഞെടുത്തു.
ലോക പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ജ്വാല ഇ മാഗസിൻ യുക്മ സാംസ്ക്കാരികവേദിയുടെ തിലകക്കുറിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാമാസവും പ്രസിദ്ധീകരിക്കപ്പെടുന്ന “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാടും മാനേജിംഗ് എഡിറ്ററായി സജീഷ് ടോമും തുടരുന്നു. ജയ്സണ്‍ ജോർജ്, ബീന റോയി, സി.എ. ജോസഫ് എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ് എന്നിവർ ഉപദേശകസമിതി അംഗങ്ങളായും “ജ്വാല”ക്ക് കരുത്തേകും.
ജേക്കബ് കോയിപ്പള്ളി കണ്‍വീനറായുള്ള സാഹിത്യ വിഭാഗത്തിന് ആശാ മാത്യു, കുര്യൻ ജോർജ്, അനസുധിൻ അസീസ്, മാത്യു ഡൊമിനിക് എന്നിവർ നേതൃത്വം നൽകും. വേദിയുടെ സാംസ്കാരിക വിനിമയ പരിപാടികൾക്ക് തോമസ് ജോണ്‍ വരിക്കാട്ട്, ജിജോ മാധവപ്പള്ളിൽ, ജോബി അയത്തിൽ, വിൻസന്റ് ജോസഫ്, സാബു മാടശേരി, ടോം തോമസ് എന്നിവ നാടകക്കളരിക്ക്”നേതൃത്വം നൽകും.
ജിജി വിക്ടർ കണ്‍വീനറായുള്ള യുക്മ സാംസ്കാരികവേദിയുടെ കലാ വിഭാഗത്തിന് നേതൃത്വം നൽകുന്നത് സുനിൽ രാജൻ, പീറ്റി താനൊലിൽ, ജിജോമോൻ ജോർജ് എന്നിവരാണ്. ബിനോ അഗസ്റ്റിൻ, സിറിയക് കടവിൽച്ചിറ, ബിജു അഗസ്റ്റിൻ, ഹരി പദ്മനാഭൻ എന്നിവർ നേതൃത്വം നൽകുന്ന “ഫിലിം ക്ലബ്” ആണ് മറ്റൊരു പ്രധാന ഉപസമിതി.
|