• Logo

Allied Publications

Europe
മലയാളി ജർമൻ കുടുംബസംഗമം കാൾസ്റൂവിൽ സമാപിച്ചു
Share
കാൾസ്റൂ: ബാഡൻവുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്‍റെ ( MDT, Baden – Wuerttemberg) ഇരുപതാമത് കുടുംബസംഗമം മേയ് 28 ന് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു.

കാൾസ്റൂവിലെ തോമസ് ഹോഫിൽ 25 ന് ആരംഭിച്ച സംഗമം പ്രഫ.ഡോ. രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്നു ചർച്ചകൾ, കായിക വിനോദങ്ങൾ, കലാപരിപാടികൾ, യോഗാ ക്ലാസുകൾ എന്നിവ നടന്നു. കേരളം 60” എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ച് പ്രഫ.ഡോ.രാജപ്പൻ നായർ, സാബു ജേക്കബ്, എബ്രഹാം വാണിയത്ത്, വർഗീസ് കാച്ചപ്പിള്ളിൽ, നിർമ്മല ഫെർണാണ്ടസ്, തങ്കച്ചൻ പുളിമൂട്ടിൽ, വിനോദ് ബാലകൃഷ്ണ, എബ്രഹാം നടുവിലേഴത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

കായിക വിനോദങ്ങൾക്ക് ഗോപി ഫ്രാങ്ക്, വർക്കി കുട്ടാനിക്കൽ, തെരേസാ പനക്കൽ എന്നിവർ നേതൃത്വം നൽകി. ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ ഫാ.ജോസഫ് കനിയോടിക്കൽ സമാപനദിവസം ദിവ്യബലിയർച്ചു. ജോർജ് അട്ടിപ്പേറ്റിയുടെ കോമഡി ഷോ, മേരി പ്ളാമൂട്ടിൽ സംഘടിപ്പിച്ച വിവിധ നൃത്തങ്ങൾ, ബേബി, മേരി കലയൻകേരി എന്നിവരുടെ നാടൻപാട്ട്, ബെൻസിലി ജയിംസ് നേതൃത്വം നൽകിയ ഗാനമേള തുടങ്ങിയവ സംഗമത്തിന്‍റെ ഭാഗമായിരുന്നു. അസോസിയേഷൻ പ്രസിഡന്‍റ് ജോസഫ് വെള്ളാപ്പള്ളിൽ, സെക്രട്ടറി റ്റാനിയ ചാക്കോ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.