• Logo

Allied Publications

Europe
മൈൻഡ് ചാരിറ്റി ഷോയിൽ സ്റ്റീഫൻ ദേവസി സംഗീത മഴ തീർത്തു
Share
ഡബ്ലിൻ: ഹെലീക്സിനെ പ്രകന്പനം കൊള്ളിച്ച് സംഗീത മാസ്മരികതയിൽ കോരിത്തരിപ്പിച്ച പ്രകടനം കാഴ്ച വച്ച സ്റ്റീഫൻ ദേവസിയെയും സോളിഡ് ബാൻഡ് സംഘത്തെയും നിറഞ്ഞ കൈയടികളുമായാണ് അയർലൻഡ് മലയാളികൾ വരവേറ്റത്. ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റലിനുവേണ്ടി മൈൻഡ് സംഘടിപ്പിച്ച സ്റ്റീഫൻ ദേവസി സോളിഡ് ബാൻഡ് ലൈവ് കണ്‍സേർട്ടിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന എല്ലാ മലയാളികളും കീബോർഡ് മാന്ത്രികന്‍റെ ഓരോ പ്രകടനവും നിറഞ്ഞ കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് ആഘോഷിച്ചത്.

വൈകുന്നേരം ആറിന് ആരംഭിച്ച പരിപാടികൾ സ്റ്റീഫൻ ദേവസി ഉദ്ഘാടനം ചെയ്തു. പരിപാടിയിലൂടെ ലഭിച്ച 2000 യൂറോ സ്റ്റീഫൻ ടെംപിൾ സ്ട്രീറ്റ് ഫൗണ്ടേഷൻ അംബാസഡർ ബോബി ഹൗക്ഷോയ്ക്ക് കൈമാറി. കഴിഞ്ഞ അഞ്ചു മാസത്തെ മൈൻഡിന്‍റെ പ്രവർത്തനങ്ങളുടെ വിജയമായിരുന്നു ഹെലീക്സിൽ സഫലമായത്. തിരക്കുകൾക്കിടയിലും ചാരിറ്റി പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന മൈൻഡിനെ സ്റ്റീഫൻ ദേവസി അഭിനന്ദിച്ചു.

സ്റ്റീഫന്‍റെ ലൈവ് കണ്‍സേർട്ടിന്‍റെ ഭാഗമായി ഒരുക്കിയിരുന്ന സിംഗ് വിത്ത് സ്റ്റീഫൻ ടാലന്‍റ് ഹണ്ടിൽ സ്റ്റീഫനൊപ്പം വേദിയിൽ പാടാൻ ഭാഗ്യം സിദ്ധിച്ചത് ഡബ്ലിനിലെ നിഖിൽ ഏബ്രഹാം തോമസിനായിരുന്നു. ജാസ്മിൻ പ്രമോദ് ഫസ്റ്റ് റണ്ണർ അപ്പ് ആയി. അനുഗ്രഹ ജോയി, കരോളിൻ എന്നിവരായിരുന്നു അവസാന റൗണ്ടിൽ മത്സരിച്ചത്.

കോണ്‍ഫിഡന്‍റ് ട്രാവൽസ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. വിശ്വാസ് ഫുഡ്സ്, സ്പൈസ് ബസാർ, വിസ്ത കരിയർ സൊല്യൂഷൻസ് എന്നിവർ സഹ പ്രായോജകരായിരുന്നു.

റിപ്പോർട്ട്: മജു പേയ്ക്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ