• Logo

Allied Publications

Europe
ജർമനിയിൽ ഐഎസ് ആക്രമണ സാധ്യത കൂടുതലെന്ന് ചാര സംഘടനാ മേധാവി
Share
ബർലിൻ: ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിനു സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി വളരെ മുന്നിലാണെന്ന് ആഭ്യന്തര സുരക്ഷാ ഏജൻസി മേധാവി ഹാൻസ് ജോർജ് മാസെൻ.

യൂറോപ്പിലെ വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഐഎസ് പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ജർമനി ഏറെ മുന്നിലാണ്. അൽ ക്വയ്ദ ഇപ്പോഴും ഗുരുതര ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ക്വയ്ദയ്ക്കു പഴയ ശക്തി നഷ്ടമായിട്ടില്ല. എന്നാൽ, ഐഎസിന്‍റെ വരവോടെ ഭീകരർക്കിടയിൽ അവരുടെ പ്രതിച്ഛായ കുറഞ്ഞിട്ടുണ്ട്. അത് തിരിച്ചു പിടിക്കാൻ കൂടുതൽ നാടകീയമായ പുതിയ ആക്രമണ പദ്ധതികൾ അവർ തയാറാക്കുമെന്നും മാസന്‍റെ മുന്നറിയിപ്പ്.

രാജ്യത്ത് ഇപ്പോൾ പതിനായിരത്തോളം സലഫിസ്റ്റുകൾ ഉള്ളതായാണ് ഇന്‍റലിജൻസ് ഏജൻസികൾ കണക്കാക്കുന്നത്. അവരിൽ 670 പേർ അത്യന്തം അപകടകാരികളാണെന്നും വിലയിരുത്തൽ. ഈ വർഷം ഐഎസുമായി ബന്ധപ്പെട്ട് ജർമനിയിൽ മൂന്ന് ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴും ചില പഴുതുകൾ ശേഷിക്കുന്നു. ഇതൊക്കെ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും മാസൻ പറഞ്ഞു. ഇന്‍റലിജൻസ് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ കേന്ദ്രീകൃതമാകണമെന്ന ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടെ നിലപാടിനോടും അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.