• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ കുരുന്നുകൾ ആദ്യകുർബാന സ്വീകരിച്ചു
Share
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മാഞ്ചസ്റ്ററിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ.

ഉച്ചകഴിഞ്ഞ് 1.30 ന് ഇടവകയിലെ മാതൃവേദി പ്രവർത്തകർ മുത്തുക്കുടകളുടെ അകന്പടിയോടെ മാർ സ്രാന്പിക്കലിനേയും വൈദീകരെയും സെന്‍റ് ആന്‍റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതോടെ തിരുക്കർമങ്ങൾക്ക് തുടക്കമായി.

തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ മാർ ജോസഫ് ശ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഡോ. ലോനപ്പൻ അരങ്ങാശേരി ഉൾപ്പെടെ നിരവധി വൈദീകർ സഹ കാർമികരായി.

മക്കൾ മാതാപിതാക്കൾക്ക് വിധേയരായി വളർന്നുവരുവാനും ഒപ്പം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി കുടുംബത്തിനും സമൂഹത്തിനും ന· ചെയ്യുന്നവരായി മാറണമെന്നും ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ മാർ ശ്രാന്പിക്കൽ കുട്ടികളെ ഉപദേശിച്ചു.

തുടർന്നു ഷോണ്‍ ജോജി, റിഷോണ് ജോർജ്, ജൂലിയൻ ബെൻഡൻ,അമീഷ ജിനോ,സാനിയ സിബി,ഡോണാ ബിജോയ്, എഡ്വിൻ ബിജോയി,അലീന ബിജോയി, ജൂണാ ജസ്റ്റിൻ,തനീഷ ഡെയിൻ എന്നിവർ പ്രഥമ ദിവ്യകാരുണ്യവും ഇസബെൽ മിന്േ‍റാ, ജെയ്സ് ബൈജു, ലിസ് ബൈജു, ആഞ്ചല സിബി എന്നിവർ സ്ഥൈര്യലേപനവും സ്വീകരിച്ചു.

ദിവ്യബലിയെ തുടർന്ന് ബൈബിൾ,റോസറി,സർട്ടിഫിക്കറ്റ് എന്നിവ ഓരോ കുട്ടികൾക്കും മാർ സ്രാന്പിക്കൽ കുട്ടികൾക്ക് സമ്മാനിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നിലും മാർ സ്രാന്പിക്കൽ കുട്ടികൾക്കൊപ്പം പങ്കെടുത്തു.

ഫാത്തിമയിൽ ജസീന്ത, ലൂസിയ, ഫ്രാൻസീസ് എന്നിവർക്ക് മാതാവ് പ്രത്യക്ഷപെട്ടത്തിന്‍റെ നൂറാം വാർഷിക ആഘോഷങ്ങൾ ഫാത്തിമയിൽ നടന്ന അതേ ദിവസം തന്നെ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ഭാഗ്യം സാധിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കുരുന്നുകൾ.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്