• Logo

Allied Publications

Europe
സമീക്ഷ യുകെ സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് രൂപീകരിച്ചു
Share
ലണ്ടൻ: സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സെൻട്രൽ കമ്മിറ്റിയിൽ കുടുതൽ പേരെ ഉൾപ്പെടുത്തി സെക്രട്ടറിയേറ്റ് രൂപകീരിച്ചു. കഴിഞ്ഞ കേന്ദ്ര സമിതി യോഗത്തിലാണ് പ്രാദേശിക ചാപ്റ്ററുകൾക്ക് നേതൃത്വം നൽകുന്ന അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി പുനഃക്രമീകരിച്ചത്. സ്കോട്ട്ലൻഡും നോർത്തേണ്‍ അയർലൻഡും അടക്കമുള്ള എല്ലാ റീജണുകളിലും സമീക്ഷ ചാപ്റ്ററുകൾ പ്രവർത്തനം ആരംഭിച്ചു.

കേന്ദ്ര കേരള സർക്കാരുകൾ, എംബസികൾ തുടങ്ങിയ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിലെ സാധാരണക്കാർക്ക് കൂടുതൽ പ്രയോജനകരമാകും വിധത്തിൽ മാറ്റങ്ങൾ വരുത്താൻ സമീക്ഷ മുൻകൈ എടുക്കും. ഇ പെറ്റീഷൻ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും ഇത് സാധ്യമാക്കുക.

സാംസ്കാരിക മേഖലയിൽ ക്രിയാത്മക മാറ്റങ്ങൾ വരുത്താൻ ഓരോ ചാപ്റ്ററുകളിലും നടപ്പാക്കാൻ ഉതകുന്ന കർമ പദ്ധതികൾ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം പ്രയോഗത്തിൽ വരും. സമീക്ഷയുടെ മാഗസിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഭാരവാഹികൾക്ക് പുറമെ ജയൻ, ഷാജിമോൻ എന്നിവരടങ്ങിയ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സീനിയോറിട്ടിയും പ്രവർത്തന പരിചയവും കണക്കിലെടുത്താണ് സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതിനായി എട്ട് അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. രാജേഷ് ചെറിയാൻ, എസ്.എസ്. ജയപ്രകാശ്, സ്വപ്ന പ്രവീണ്‍ ,രാജേഷ് കൃഷ്ണ, ജിബു ജേക്കബ്, ഇന്ദുലാൽ സോമൻ, മുഹമ്മദ് ഹാഷിം,സുഗതൻ തെക്കേപ്പുര എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ. ദൈനം ദിന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുക എന്നതിൽ ഉപരിയായി ദേശീയ തലത്തിൽ സംഘടനയ്ക്ക് ദിശാ ബോധം നൽകുന്നതിനുവേണ്ടിയാണ് സെക്രട്ടേറിയറ്റ് കൂടുതൽ പ്രയോജനപ്പെടുന്നത് എന്ന് സമീക്ഷ ഭാരവാഹികൾ അറിയിച്ചു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ