• Logo

Allied Publications

Europe
യുകെയും യുഎസും ഇപ്പോൾ യൂറോപ്പിന്‍റെ വിശ്വസ്തരല്ല: മെർക്കൽ
Share
ബർലിൻ: യുകെയും യുഎസും ഇപ്പോൾ യൂറോപ്യൻ യൂണിയന്‍റെ വിശ്വസ്ത പങ്കാളികളല്ലെന്നും നമ്മൾ സ്വന്തം ഭാവിയുടെ കാര്യം സ്വയം തീരുമാനിക്കണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. നാറ്റോ, ജി 7 ഉച്ചകോടികൾക്കു ശേഷം മ്യൂണിക്കിൽ സിഡിയു പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മെർക്കൽ. അമേരിക്കയുമായും ബ്രിട്ടനുമായും നല്ല ബന്ധം തുടരാൻ ശ്രമിക്കും. എന്നാൽ, നമ്മുടെ വിധി നമ്മൾ തന്നെ നിർണയിക്കണം മെർക്കൽ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഉൗഷ്മള ബന്ധം നിലനിർത്തുന്നതിന് ജർമനി പ്രത്യേക പ്രാധാന്യം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രെക്സിറ്റ് തീരുമാനത്തോടെ ബ്രിട്ടനും ഡോണൾഡ് ട്രംപ് പ്രസിഡന്‍റായതോടെ അമേരിക്കയും എത്രമാത്രം മാറിയിരിക്കുന്നു എന്ന് ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് താൻ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അവർ പറഞ്ഞു. ട്രംപിന്‍റെ യറോപ്യൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് മെർക്കലിന്‍റെ ഈ പ്രസ്താവനയെന്നും വ്യക്തമാണ്.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പാരീസ് ഉച്ചകോടിയുടെ തീരുമാനങ്ങളുടെ കാര്യത്തിൽ യുഎസുമായി ഒരുതരത്തിലുമുള്ള സമവായത്തിലെത്താൻ ജി7 ഉച്ചകോടിക്കു സാധിച്ചിരുന്നില്ല. കുടിയേറ്റം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിലും യുഎസ് യൂറോപ്പിനെതിരായ നിലപാട് തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മെർക്കലിന്‍റെ പ്രസ്താവന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.