• Logo

Allied Publications

Europe
പ്രഥമ വിശുദ്ധതൈലം വെഞ്ചരിപ്പും സ്വർഗാരോഹണ തിരുനാളും സ്വർഗീയനുഭവമായി
Share
പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികർമത്തിനും മറ്റു വിശുദ്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയിലെ വിശ്വാസികൾക്കായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഇന്നലെ പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസാ കത്തീഡ്രലിൽ വി. തൈലം വെഞ്ചരിപ്പു ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അർപ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പു ശുശ്രൂഷ നടന്നത്.

പിതാവായ ദൈവത്താൽ അഭിഷിക്തനായി ലോകത്തിലേയ്ക്കുവന്ന ക്രിസ്തുവിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദിസായിൽ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടോപ്പം സ്വർഗത്തിൽ അവകാശം നേടിത്തരാൻ നമ്മേ സഹായിക്കുന്നുവെന്ന് ദിവ്യബലി മധ്യേ വചനസന്ദേശം നൽകി ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ അഭി. ബിഷപ്പ് മൈക്കിൾ ജി. കാംബെൽ പറഞ്ഞു. ക്രിസ്തുവിന്‍റെ രാജകീയ പൗരോഹിത്യത്തിൽ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്താൽ മുദ്രിതരാകുന്നത് വഴിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അഭി. പിതാക്ക·ാരോടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, വികാരി ജനറാൾമാരായ റവ.ഫാ. സജിമോൻ മലയിൽ പുത്തൻപരയിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ, രൂപതാ ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും നൂറുകണക്കിന് അല്മായരും തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റർ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുകർമ്മങ്ങൾക്ക് പുതുചൈതന്യം നൽകി.

സീറോ മലബാർ സഭയിൽ കർത്താവിന്‍റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാൾ ദിവസമാണ് വി. തൈല ആശീർവാദത്തിനായി തെരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വർഗാരോഹണ തിരുനാളിൽ തന്നെ ആദ്യ തൈല വെഞ്ചരിപ്പു ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുകർമങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്‍റെ നേത്യത്വത്തിൽ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സാന്പ്രിക്കൽ മാർഗനിർദേശങ്ങൾ നൽകി.

രൂപതാധ്യക്ഷൻ എല്ലാവർക്കും സ്വർഗാരോഹണ തിരുനാൾ മംഗളങ്ങൾ നേരുകയും നേർച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷൻ ആശീർവദിച്ച വി. തൈലമായിരിക്കും ഇനി മുതൽ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ തിരുകർമ്മങ്ങൾക്ക് വൈദികർ ഉപയോഗിക്കുന്നത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.