• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാതൃദിനവും ആഘോഷിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ മാതൃദിനത്തോടൊപ്പം അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും, ഫാ. ജോണ്‍സണ്‍ പന്തപ്പള്ളിയേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫാ. ജോണ്‍സണ്‍ പന്തപ്പള്ളി തന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഈസ്റ്ററിന്റേയും മാതൃദിനത്തിന്റേയും ആശംസകള്‍ നേര്‍ന്നു. ഐസക് പുലിപ്ര, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, മാത്യു കൂട്ടക്കര എന്നിവര്‍ ഉയിര്‍പ്പ് തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജെന്‍സി പാലക്കാട്ട്, ഗ്രേസി കൂട്ടക്കര, സൈന കുളത്തില്‍, സില്‍വി കടകത്തലയ്ക്കല്‍, മൈക്കിള്‍ പാലക്കാട്ട്, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോണ്‍ മാത്യു, ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ എന്നിവര്‍ വൈലോപ്പള്ളി, ഈസ്റ്റര്‍, മാതൃദിനാശംസാ ഗാനങ്ങള്‍ ആലപിച്ചു.

ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് മാതൃദിനത്തില്‍ ചുവന്ന റോസാപ്പൂ നല്‍കി ആദരിച്ചു. ഫിഫ്റ്റി പ്ലസ് ഈ ജൂണ്‍ 11 ന് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളിയുടെ പെരുന്നാളില്‍ ഭക്ഷണ സ്റ്റാള്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുക്കാനും തീരമാനിച്ചു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ജോണ്‍ മാത്യു ഈ വര്‍ഷത്തെ ഈസ്റ്റര്‍ മാത്യു ദിനാഘോഷ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​