• Logo

Allied Publications

Europe
മാതൃത്വത്തെ ആദരിച്ച് വേൾഡ് മലയാളി ഫെഡറേഷന്‍റെ മാതൃദിനാഘോഷം
Share
വിയന്ന: ഓസ്ട്രിയയിലെ വേൾഡ് മലയാളി ഫെഡറേഷന്‍റെ വിമൻസ് ഫോറം മാതൃദിനാഘോഷം സംഘടിപ്പിച്ചു. സംഘടനയിലെ അമ്മമാർ തന്നെ നേതൃത്വം നൽകിയ പരിപാടിയിൽ വിമൻസ് ഫോറം സെക്രട്ടറി നീന എബ്രഹാം സ്വാഗതം പറഞ്ഞു.

ഗ്രീൻ പാർട്ടിയിൽ നിന്നുള്ള ഹൈദി സെക്വൻസ് അമ്മമാർക്ക് പ്രണാമം അർപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ സംഘടനയുടെ യൂറോപ് കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ വേൾഡ് മലയാളി ഫെഡറേഷന്‍റെ പ്രവർത്തനങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ആഗോള സംഘടനയുടെ ആവശ്യത്തെക്കുറിച്ചും വിവരിച്ചു.

കുട്ടികളും, മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ മിഴിവേകിയ സമ്മേളനത്തിൽ സന്നിഹിതരായ എല്ലാ അമ്മമാർക്കും റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. തുടർന്ന് അമ്മമാരെ അനുസ്മരിക്കുന്ന പ്രസംഗ മത്സരം സംഘടിപ്പിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളിൽ പ്രിയമോൾ പണിക്കപ്പറന്പിൽ (ഒന്നാം സ്ഥാനം), ജീന സ്രാന്പിക്കൽ (രണ്ടാം സ്ഥാനം), കേർസ്റ്റീൻ ചക്കാലയിൽ (മൂന്നാം സ്ഥാനം), ഫെലിക്സ് ചെരിയംകാലയിൽ (ഒന്നാം സ്ഥാനം), ആൻ മരിയ പള്ളിപ്പാട്ട് (രണ്ടാം സ്ഥാനം) എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.

വിയന്നയിലെ രണ്ടാം തലമുറയിൽ നിന്നുള്ള സിമ്മി കൈലാത്ത് സംവിധാനം ചെയ്തു അഭിനയിച്ച ’സൊറ’ എന്ന ഹൃസ്വചിത്രം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിന് കൂടി സമ്മേളനം സാക്ഷ്യം വഹിച്ചു. രമ്യ വെളിയത് അവതാരികയായിരുന്നു. ഓസ്ട്രിയയിലെ ടിവി, സിനിമ മേഖലയിൽനിന്നുള്ള പ്രഗത്ഭരെ അണിനിരത്തി ചിത്രികരിച്ച ’സൊറ’യുടെ ചിത്രീകരണ വിശേഷങ്ങളും സിമ്മി പങ്കുവച്ചു. ഭക്ഷണത്തോട് കൂടി സമാപിച്ച ചടങ്ങിൽ വിമൻസ് ഫോറം പ്രസിഡന്‍റ് ബീന വെളിയത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.