• Logo

Allied Publications

Europe
വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലും മെർക്കൽ പാർട്ടി വിജയക്കൊടി നാട്ടി
Share
ബർലിൻ: ഞായറാഴ്ച വെസ്റ്റ് ഫാളിയ സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയെ (എസ്പിഡി) തൂത്തെറിഞ്ഞ് മെർക്കലിന്‍റെ പാർട്ടി ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ(സിഡിയു) വിജയക്കൊടിനാട്ടി ഭരണം പിടിച്ചെടുത്തു.

കഴിഞ്ഞ എട്ടുവർഷമായി ഭരണം നടത്തിയിരുന്ന എസ്പിഡിയെ മുട്ടുകുത്തിച്ചാണ് സിഡിയു അധികാരം നേടിയത്. ആകെയുള്ള 181 അംഗ സംസ്ഥാന അസംബ്ളിയിൽ സിഡിയു 33.6% വോട്ടു നേടി 67 സീറ്റിൽ വിജയിച്ചപ്പോൾ 31 % ശതമാനം വോട്ടിൽ 62 അംഗങ്ങളെയാണ് എസ്പിഡിയ്ക്ക് ലഭിച്ചത്. ഫ്രീ ഡമോക്രാറ്റിക് പാർട്ടി(എഫ്ഡിപി) 12% വോട്ടിൽ 24 അംഗങ്ങളെയും അസംബ്ളിയിൽ എത്തിച്ചു മൂന്നാമത്തെ വലിയ കക്ഷിയായി. കുടിയേറ്റ വിരുദ്ധ പാർട്ടിയായ എഎഫ്ഡി 7.8%(16) ഉം, പരിസ്ഥിതിക്കാർ 6.1 % (12) വോട്ടും നേടി. ഇടതുപക്ഷ തീവ്രാദികളും മറ്റു കക്ഷികളും അഞ്ചു ശതമാനത്തിൽ താഴെയാണ് വോട്ടു നേടിയത്.

സിഡിയുവും എഫ്ഡിപിയും കൈകോർത്ത് ഭരണം കൈയ്യാളാനുള്ള ചർച്ചയിലാണ് കക്ഷികൾ. മെർക്കലിന്‍റെ വിശ്വസ്തനായ സിഡിയുവിലെ അർമീൻ ലാഷെറ്റ് മുഖ്യമന്ത്രിയായേക്കും.തെരഞ്ഞെടുപ്പിലെ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റ് സർക്കാർ രാജി സമർപ്പിച്ചു.

ഇതുവരെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മിക്കവയും മെർക്കലും പാർട്ടിയും വിജയിച്ചെന്നു മാത്രമല്ല ഭരണവും നേടിക്കഴിഞ്ഞ ട്രെൻഡ് തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നാലാമൂഴവും മെർക്കൽ ജർമൻ ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കറെ ഉറപ്പായി. മെർക്കലിനെതിരെ എസ്പിഡി ഉയർത്തിക്കാട്ടിയ മാർട്ടിൻ ഷുൾസ് നിഷ്പ്രഭനാകുന്ന അവസ്ഥയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നീങ്ങുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.