• Logo

Allied Publications

Europe
യുക്മ വള്ളംകളി ജൂലൈ 29ന്
Share
ലണ്ടൻ: യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ, കേരള സർക്കാരുമായി സഹകരിച്ച് യുകെയിൽ വള്ളംകളി സംഘടിപ്പിക്കുന്നു. മിഡ് ലാന്‍റ്സിലെ വാർവിക് ഷെയറിൽ ജൂലൈ 29 ന് (ശനി) ആണ് പരിപാടി. കേരള സർക്കാരിന്‍റെ ടൂറിസം, സാംസ്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുമായി സഹകരിച്ചാവും മത്സരം നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്‍റെ പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളും ഉൾപ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കേരളത്തെപ്പറ്റി കൂടുതൽ വിവിരങ്ങൾ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയിൽ നിന്നുള്ള വിവിധ സാറ്റാളുകളും ഉൾപ്പെടുന്ന വിപുലമായ പ്രദർശനവും ഉണ്ടായിരിക്കും.

കേരള ടൂറിസം പ്രമോഷൻ, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുക, കേരളീയ സംസ്കാരവും കലാകായിക പാരന്പര്യവും ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉൾപ്രദേശങ്ങളിൽ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

പരിപാടിയുടെ നടത്തിപ്പിന് യുക്മ ദേശീയ കമ്മിറ്റി സ്വാഗതസംഘം രൂപീകരിച്ചു. മാമ്മൻ ഫിലിപ്പ് (ചെയർമാൻ), റോജിമോൻ വർഗീസ് (ചീഫ് ഓർഗനൈസർ), അഡ്വ. എബി സെബാസ്റ്റ്യൻ (ജനറൽ കണ്‍വീനർ), അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ (പ്ലാനിംഗ് ആൻഡ് ലീഗൽ ഓഫീസർ), അഡ്വ. സന്ദീപ് ആർ. പണിക്കർ, പ്രിയ കിരണ്‍ (ഗവണ്‍മെന്‍റ് ആൻഡ് ഒഫീഷ്യൽ ലെയ്സണിംഗ്), അലക്സ് വർഗീസ് (ഫിനാൻസ് കണ്‍ട്രോളർ), ജയകുമാർ നായർ, ജേക്കബ് കോയിപ്പള്ളി, തോമസുകുട്ടി ഫ്രാൻസിസ്, ജോഷി സിറിയക് (ബോട്ട് റേസ് ആൻഡ് ടീം മാനേജ്മെന്‍റ്), സുജു ജോസഫ് (പബ്ലിസിറ്റി), ഷൈമോൻ തോട്ടുങ്കൽ (മീഡിയ മാനേജ്മെന്‍റ്), ടിറ്റോ തോമസ്, ഡിക്സ് ജോർജ് (എക്സിബിഷൻ), ഡോ. ദീപ ജേക്കബ്, ഓസ്റ്റിൻ അഗസ്റ്റിൻ, സിന്ധു ഉണ്ണി (ഇൻവിറ്റേഷൻ), ജയ്സണ്‍ ജോർജ്, ജോർജ്കുട്ടി എണ്ണംപ്ലാശേരിൽ, ജനേഷ് നായർ, അനീഷ് ജോണ്‍ (കൾച്ചറൽ പ്രോഗ്രാം), സജീഷ് ടോം (മൾട്ടി കൾച്ചർ കോഓർഡിനേഷൻ), ഒ.ജി. സുരേഷ് കുമാർ (ഇൻഫ്രാസ്ട്രക്ചറൽ മാനേജ്മെന്‍റ്), ഷിജു മാത്യു, അഫ്ഫാൻ റഹ്മാൻ (ഐടി സപ്പോർട്ട്) എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗീസ്: 07883068181, ജയകുമാർ നായർ 07403223066.

റിപ്പോർട്ട്: ബാല സജീവ് കുമാർ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.