• Logo

Allied Publications

Europe
ലിംഗ സമത്വം പാലിച്ച് മാക്രോണിന്‍റെ സ്ഥാനാർഥിപട്ടിക
Share
പാരീസ്: നിയുക്ത ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ എൻ മാർഷെ പാർട്ടി പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലിംഗ തുല്യത ഉറപ്പാക്കുന്ന 428 പേരുടെ പട്ടികയിൽ അന്പത് ശതമാനം സ്ത്രീകളാണ്. ആകെ സ്ഥാനാർഥികളിൽ 24 പേർ മാത്രമാണ് സിറ്റിംഗ് എംപിമാർ.

പട്ടികയിൽ 52 ശതമാനം പേരെ തെരഞ്ഞെടുത്തിരിക്കുന്നത് പൊതു സമൂഹത്തിൽനിന്ന്. പൗരൻമാരെ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പാർട്ടിയുടെ വിശദീകരണം.

577 സീറ്റുള്ള ഫ്രഞ്ച് പാർലമെന്‍റിൽ നൂറ് സീറ്റ് നേടിയാലേ മാക്രോണിന് പ്രസിഡന്‍റ് പദം സുരക്ഷിതമാക്കാൻ കഴിയൂ. മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും എൻ. മാർഷെയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പാർട്ടി വക്താക്കൾ പ്രഖ്യാപിച്ചു.

പൊതു സമൂഹത്തിൽനിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമായി. 19,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇവരിൽ നിന്നു തെരഞ്ഞെടുത്ത 1700 പേരുമായി ടെലിഫോണ്‍ അഭിമുഖം നടത്തിയാണ് 214 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇപ്പോഴത്തെ പാർലമെന്‍റ് അംഗങ്ങളുടെ ശരാശരി പ്രായം 60 വയസാണെങ്കിൽ എൻ മാർഷെ സ്ഥാനാർഥികളുടെ ശരാശരി പ്രായം 46 ആണ്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് 24 വയസും കൂടിയത് 72 ഉം ആണ്. പത്ത് സ്ഥാനാർഥികൾ തൊഴിൽരഹിതരാണ്. ഇരുപതോളം പേർ വിരമിച്ചവർ. ചില വിദ്യാർഥികളും പട്ടികയിലുണ്ട്.

സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുന്ന 24 സിറ്റിംഗ് എംപിമാരും പുറത്തു പോകുന്ന പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ സോഷ്യലിസ്റ്റ് പാർട്ടിയിൽപ്പെട്ടവരാണ്. മുൻ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി മാന്വൽ വാൽസിനെയും പരിഗണിച്ചിരുന്നെങ്കിലും സ്ഥാനാർഥിയാക്കിയില്ല. മൂന്നു ടേം എംപിയായിരുന്നതിനാലാണിതെന്നാണ് പാർട്ടിയുടെ വിശദീകരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്