• Logo

Allied Publications

Europe
ഡബ്ലിൻ സീറോ മലബാർ സഭയിൽ ബൈബിൾ ക്വിസ് 28 ന്
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന "ബൈബിൾ ക്വിസ് 2017’ മേയ് 28 ന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുർബാനക്ക് ശേഷം ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയമാണ് വേദി.

ഡബ്ലിൻ സീറോ മലബാർ സഭയിലെ ഒന്പത് മാസ് സെന്‍ററുകളിൽ നിന്നുള്ളവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്വിസ് നടത്തുക. ആറാം ക്ലാസ് വരെയുള്ളവർ ജൂണിയർ വിഭാഗത്തിലും ഏഴു മുതൽ സീനിയർ വിഭാഗത്തിലും മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും സൂപ്പർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുക. മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകളാണ് തയാറാക്കിയിരിക്കുന്നത്. ജൂണിയർ , സീനിയർ വിഭാഗങ്ങളിൽ പെട്ടവർ ഓരോ മാസ് സെന്‍ററിലെയും മതാധ്യാപകർ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂണിയർ, സീനിയർ വിഭാഗത്തിലെ പരീക്ഷാർഥികളുടെ പേരുവിവരങൾ പ്രധാനാധ്യാപകർ മേയ് 21 ന് മുന്പായി ഏൽപ്പിക്കേണ്ടതാണ്. സൂപ്പർ സീനിയർ വിഭാഗക്കാർ 21നകം ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ജൂണിയർ, സീനിയർ വിഭാഗങ്ങൾക്ക് ഇംഗ്ലീഷിലും സൂപ്പർ സീനിയർ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള ചോദ്യ പേപ്പർ രജിസ്ട്രേഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ലീഷ് വിഭാഗത്തിന് NRSV BIBLE (New Revised Standard Version ), മലയാളം വിഭാഗത്തിന് POC BIBLE പരിഭാഷയും ആയിരിക്കും അടിസ്ഥാനം.

പഠനഭാഗങ്ങൾ: വിശുദ്ധ മാർക്കോസ് എഴുതിയ സുവിശേഷം അധ്യായം 1 മുതൽ 16, വിശുദ്ധ പൗലോസ് ശ്ളീഹാ റോമക്കാർക്ക് എഴുതിയ ലേഖനങ്ങൾ അധ്യായം 1 മുതൽ 16 വരെ. ഇവയിൽ നിന്നും 45 മാർക്കിന്‍റെ ചോദ്യങ്ങളും 5 മാർക്കിന്‍റെ സഭാപരമായ ചോദ്യങ്ങളും ഉൾപ്പെടുന്ന 50 മാർക്കിന്‍റെ ചോദ്യങ്ങളുമാണ് ഉണ്ടാകുക. ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്‍റെ സമയപരിധി.

വിവരങ്ങൾക്ക്: ഫാ.ജോസ് ഭരണിക്കുളങ്ങര 089 974 1568, ഫാ. ആന്‍റണി ചീരംവേലിൽ 0894538926.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.