• Logo

Allied Publications

Europe
മാക്രോണിന്‍റെ വിജയം യൂറോപ്യൻ യൂണിയനു കരുത്താകുമെന്നു ജർമനിക്കു പ്രതീക്ഷ
Share
ബർലിൻ: ഇമ്മാനുവൽ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് യൂറോപ്യൻ യൂണിയന്‍റെ ഭാവി സുരക്ഷിതമാക്കുമെന്ന് ജർമനി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മാക്രോണിന്‍റെ വന്പൻ വിജയത്തിൽ ചാൻസലർ അംഗലാ മെർക്കൽ തികഞ്ഞ സംതൃപ്തിയിലാണ്. വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് മാക്രോണിനെ വിളിച്ചു ഫോണിൽ സംസാരിച്ചപ്പോൾതന്നെ മെർക്കൽ ഇക്കാര്യം പരാമർശിച്ചിരുന്നു.

യൂറോപ്യൻ യൂണിയനും യൂറോ കറൻസിയും ആവശ്യമില്ലെന്നു പ്രഖ്യാപിച്ച മറീൻ ലെ പെന്നിനെതിരേ മാക്രോണിനു തുറന്ന പിന്തുണ പ്രഖ്യാപിക്കാൻ ജർമൻ ചാൻസലർ അംഗല മെർക്കൽ നേരത്തെ തന്നെ തയാറായിരുന്നു. തെരഞ്ഞെടുപ്പിനു മുൻപ് മാക്രോണ്‍ ജർമനിയിലെത്തി മെർക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതുമാണ്. യൂറോപ്പിന്‍റെയും യൂറോ കറൻസിയുടെയും ശക്തി വർധിപ്പിക്കണമെന്നു വാദിക്കുന്നയാളാണ് മാക്രോണ്‍. അംഗരാജ്യങ്ങൾക്കിടയിൽ അതിരുകളില്ലാത്ത യൂറോപ്യൻ യൂണിയൻ എന്നതാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ പ്രഖ്യാപിത നയം തന്നെ.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായ കൂട്ടായ്മയ്ക്ക്, മാക്രോണിനെപ്പോലൊരു നേതാവ് കരുത്തു പകരുമെന്നാണ് ജർമൻ ഭരണ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. യൂറോപ്യൻ ഐക്യത്തിന്‍റെ കാര്യത്തിൽ മെർക്കലിന്‍റെ നിലപാടുകളോടു ചേർന്നു പോകുന്നതുമാണ് മാക്രോണിന്‍റെ നയങ്ങൾ.

ജർമനി നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ള തരത്തിലുള്ള സാന്പത്തിക പരിഷ്കരണങ്ങളാണ് ഫ്രാൻസിൽ മാക്രോണ്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്