• Logo

Allied Publications

Europe
വിശ്വാസ തീഷ്ണതയിൽ അയർലൻഡിലെ സീറോ മലബാർ സഭ
Share
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീർഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങൾ. മേയ് ആറിന് അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന വിശ്വാസികൾ സീറോ മലബാർ സഭയുടെ വിശ്വസവും പാര്യന്പര്യവും വിളിച്ചോതി.

സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കൃതജ്ഞത ബലിക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു. സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ (ബെൽഫാസ്റ്റ്), അപ്പസ്റ്റോലിക വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ട് , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിൻ), ഫാ. ആന്‍റണി ചീരംവേലിൽ (ഡബ്ലിൻ), ഫാ. പോൾ ചൂരത്തൊട്ടിൽ(കോതമംഗലം), ഫാ. ജോസഫ് പള്ളിയോടയിൽ( കാനഡ), ഫാ. മാർട്ടിൻ ശങ്കൂരിക്കൽ ( ബെൽജിയം), ഫാ. പോൾ മോരേലി (ബെൽഫാസ്റ്റ്), ഫാ. ജോസഫ് കറുകയിൽ (ഡെറി), ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ (കോർക്ക്), ഫാ. റോബിൻ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവൻകാലായിൽ (ലോംഗ്ഫോർഡ്), ഫാ. ക്രൈസ്റ്റ് ആനന്ദ് എന്നിവർ സഹകാർമികരായിരുന്നു.

സീറോ മലബാർ സഭ പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനകർമം മാർ ചിറപ്പണത്ത് നിർവഹിച്ചു. മോണ്‍. ഫാ. ആന്‍റണി പെരുമായൻ, ബിനു ജോസ് എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ആഘോഷമായ പ്രദക്ഷിണം പ്രവാസി സമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റവും വലിയ പ്രഘോഷണമായി. അയർലൻഡ് സീറോ മലബാർ സഭ അഡ്ഹോക് കമ്മറ്റിയുടെയും വിവിധ മാസ് സെന്‍ററുകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. അയർലൻഡിലെ സീറോ മലബാർ സഭയുടെ അഡ്ഹോക് കമ്മിറ്റി രണ്ട് വർഷം പൂർത്തിയാക്കിയതിനെ തുടർന്ന് സംയുക്ത കമ്മിറ്റി കൂടി പുതിയ സഭായോഗം ചുമതല ഏറ്റെടുത്തു.

നോക്ക് മരിയൻ തീർഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുത്ത അയർലൻഡിലെ മുഴുവൻ വിശ്വാസികൾക്കും ആഘോഷപരിപാടികൾ മനോഹരമാക്കിയ വിവിധ കമ്മിറ്റികൾക്കും അയർലൻഡ് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട