• Logo

Allied Publications

Europe
ഹാനോവറിൽ ബോംബ് നിർവീര്യമാക്കാൻ അര ലക്ഷം പേരെ ഒഴിപ്പിക്കും
Share
ഹാനോവർ: രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബുകൾ നിർവീര്യമാക്കാൻ ഹാനോവറിൽ അന്പതിനായിരം പേരെ ഒഴിപ്പിക്കും. ഞായറാഴ്ചയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

ഓഫീസകളും സ്കൂളുകളും അവധിയുള്ള ദിവസങ്ങളിലാണ് രാജ്യത്ത് സാധാരണ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ ക്രിസ്മസ് സന്ധ്യയിൽ ഓഗ്സ്ബർഗിൽ 54,000 പേരെ ഒഴിപ്പിച്ചും ബോംബ് നിർവീര്യമാക്കിയിരുന്നു. 3.8 ടണ്ണുള്ള ബ്രിട്ടീഷ് ബോംബായിരുന്നു അത്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ തന്നെ ബോംബ് നിർവീര്യമാക്കാനുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു അന്നത്തേത്.

ഇപ്പോൾ അഞ്ച് ബോംബുകളുടെ സാന്നിധ്യമാണ് ഹാനോവറിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി 13 സ്ഥലങ്ങളും മാർക്ക് ചെയ്തു കഴിഞ്ഞു. ഒഴിപ്പിക്കേണ്ട സ്ഥലങ്ങളിൽ ഏഴ് കെയർ ഹോമുകളും വൃദ്ധ സദനങ്ങളും ഉൾപ്പെടുന്നു.

രാവിലെ ഒന്പതു മുതൽ പ്രവർത്തനങ്ങൾ തുടങ്ങും. വൈകുന്നേരത്തോടെ എല്ലാവർക്കും വീടുകളിൽ തിരിച്ചെത്താമെന്നാണ് കരുതുന്നത്. എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് ഉപകരണങ്ങളും ഓഫ് ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.