• Logo

Allied Publications

Europe
കൊളോണിൽ നമ്മുടെ ലോകം ചർച്ചാവേദി എട്ടിന്
Share
കൊളോണ്‍: നമ്മുടെ ലോകം മാസികയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 29 വർഷമായി നടത്തിവരുന്ന ചർച്ചാവേദിയുടെ ഈ വർഷത്തെ സമ്മേളനം മേയ് എട്ടിന് (തിങ്കൾ) നടക്കും. വൈകുന്നേരം ആറു മുതൽ നമ്മുടെ ലോകം മാസിക ഓഫീസിൽ (ആൾട്ടെ വിപ്പർഫ്യൂർത്തർ സ്ട്രാസെ 53, കൊളോണ്‍ 51065) ആണ് പരിപാടി.

മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചകളിൽ മാസികയുടെ കഴിഞ്ഞ ലക്കങ്ങളിലെ വിഷയങ്ങളെക്കുറിച്ചും ന്ധജ·നാട്ടിലേയ്ക്ക് തീർത്തും തിരിച്ചുപോകണോ?’ എന്ന വിഷയത്തിൽ ജർമനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജോസ് പുന്നാംപറന്പിലിന്‍റെ നേതൃത്വത്തിൽ ചർച്ചയും നടക്കും. ജോസ് അരീക്കാടൻ, നിർമല ഫെർണാണ്ടസ് എന്നിവരാണ് ചർച്ച നയിക്കുന്നത്. ചടങ്ങിൽ മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗം എഡ്വേർഡ് നസ്രത്തിനും കുടുംബത്തിനും യാത്രയയപ്പ് നൽകും.

ഇന്ത്യ ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളിൽ വായനക്കാരുള്ള ന്ധനമ്മുടെ ലോകം മാസിക’ കൊളോണ്‍ അതിരൂപത കർദിനാൾ റൈനർ മരിയ വോൾക്കിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

ജയിംസ് കടപ്പള്ളി ചീഫ് എഡിറ്ററും ജോസ് പുതുശേരി, ഇന്നസെന്‍റ് കാരുവള്ളി എന്നിവർ മാനേജിംഗ് എഡിറ്റർമാരും പ്രസന്ന പിള്ള, വിൽസണ്‍ കെ. തോമസ് എന്നിവർ എഡിറ്റർമാരും ഡോ. ജോർജ് ഓണക്കൂർ കൾസൾട്ടിംഗ് എഡിറ്റർ ആയും പ്രവർത്തിയ്ക്കുന്നു.

വിവരങ്ങൾക്ക് 0176 56434579.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.