• Logo

Allied Publications

Europe
ഫ്രാൻസിനു സ്ലിം ബ്യൂട്ടികളെ വേണ്ടേ വേണ്ട !
Share
പാരീസ്: ഫാഷൻ മോഡലാകാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ശ്രമം എങ്ങനെ മെലിയാം എന്നുള്ളതാണ്. സ്ലിം ബ്യൂട്ടിയായാൽ മാത്രമേ ഫാഷൻ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്‍റെയും ധാരണ. എന്നാൽ ആ ധാരണകൾക്കുമേൽ ഫ്രാൻസ് ആദ്യ ആണിയടിച്ചു. ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീർത്തും മെലിഞ്ഞ മോഡലുകൾക്ക് ഫ്രാൻസിൽ നിരോധനമേർപ്പെടുത്തി.

ഇനി മുതൽ ഫ്രാൻസിൽ മോഡലുകളാകണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി വേണം. ശരീരഭാരം സംബന്ധിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ഇനി റാംപിന്‍റെ പടിപോലും കാണില്ല. മോഡലുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഫ്രാൻസ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ബോഡി മാസ് ഇൻഡക്സ് സംബന്ധിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനെതിരെ മോഡലിംഗ് ഏജൻസികളുടെ എതിർപ്പ് ശക്തമായതിനേത്തുടർന്ന് ഇതു സംബന്ധിച്ചുള്ള തീരുമാനം സർക്കാർ നീട്ടുകയായിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നൽകുമെന്നും സർക്കാർ അറിയിച്ചു. ഇറ്റലി, സ്പെയിൻ, ഇസ്രയേൽ എന്നിവിടങ്ങളിലും നേരത്തെ ഭാരക്കുറവുള്ള മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍