• Logo

Allied Publications

Europe
ഡബ്ല്യുഎംസി ഗ്ലോബൽ സാരഥികളെ അനുമോദിച്ചു
Share
കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ (ഡബ്ല്യുഎംസി) ജർമൻ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ ഡബ്ല്യുഎംസി ഗ്ലോബൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ജേക്കബ് (ഗ്ലോബൽ പ്രസിഡന്‍റ്), തോമസ് അറന്പൻകുടി (ഗ്ലോബൽ ട്രഷറർ) എന്നിവരെയും പൗരോഹിത്യവൃത്തിയുടെ സിൽവർ ജൂബിലിയാഘോഷിക്കുന്ന ഫാ.ജോസ് വടക്കേക്കര സിഎംഐയെയും അനുമോദിച്ചു.

ജർമനിയിലെ റ്യോസ്റാത്ത് സെന്‍റ് നിക്കോളാസ് ദേവാലയ ഹാളിൽ കൂടിയ പ്രൊവിൻസ് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ജോസ് കുന്പിളുവേലിൽ നേതാക്കളേയും ജൂബിലേറിയനേയും അനുമോദിച്ച് പ്രസംഗിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിവരിച്ചു.

ഫാ.ജോസ് വടക്കേക്കരക്ക് ചെയർമാൻ ജോസ് കുന്പിളുവേലിയും ഡബ്ല്യുഎംസിയുടെ സ്നേഹോപഹാരം നൽകി. പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ ഗ്ലോബൽ പ്രസിഡന്‍റ് മാത്യു ജേക്കബിനും പ്രൊവിൻസ് സെക്രട്ടറി മേഴ്സി തടത്തിൽ ഗ്ലോബൽ ട്രഷററർ തോമസ് അറന്പൻകുടിക്കും ബൊക്ക നൽകി ആദരിച്ചു.

യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ സഭാംഗമായ ഫാ.ടോം ഉഴുന്നാലിനെ എത്രയും വേഗം മോചിപ്പിക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ ഒരു പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഡബ്ല്യുഎംസിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടത്തുന്ന നാലാമതു എൻആർകെ സംഗമത്തിൽ ജർമൻ പ്രൊവിൻസിൽ നിന്നും പരമാവധി അംഗങ്ങൾ പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു.

ജോളി തടത്തിൽ (യൂറോപ്പ് റീജണ്‍ ചെയർമാൻ), ജോസുകുട്ടി കളത്തിപ്പറന്പിൽ (പ്രൊവിൻസ് ട്രഷറർ), ഗ്രിഗറി മേടയിൽ (ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ പ്രസിഡന്‍റ്), മുൻ ഭാരവാഹികളായ മാത്യു തൈപ്പറന്പിൽ, അച്ചാമ്മ അറന്പൻകുടി, സാറാമ്മ ജോസഫ്, ചിന്നു പടയാട്ടിൽ, ജോസ് പുതുശേരി (പ്രസിഡന്‍റ്, കൊളോണ്‍ കേരള സമാജം), തോമസ് ചക്യാത്ത്(ചീഫ് എഡിറ്റർ, രശ്മി ദ്വൈമാസിക), പ്രശസ്ത മൈൻഡ് പവർ മോട്ടിവേഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ജോബിൻ എസ്. കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.


മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.