• Logo

Allied Publications

Europe
ജർമൻ സൈന്യത്തിലെ തീവ്ര വലതുപക്ഷ സെല്ലിനെക്കുറിച്ച് അന്വേഷണം
Share
ബെർലിൻ: ജർമൻ സൈന്യത്തിൽ പ്രവർത്തിക്കുന്നു എന്നു കരുതപ്പെടുന്ന തീവ്ര വലതുപക്ഷ സെല്ലിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.

അഭയാർഥിയുടെ വേഷത്തിലെത്തി ജർമനിയിൽ ആക്രമണം നടത്തി, അഭയാർഥികളുടെ പ്രതിച്ഛായ മോശമാക്കാൻ പദ്ധതി തയാറാക്കിയ ഒരു ജർമൻ സൈനികൻ അറസ്റ്റിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒരാൾ കൂടി കുടുങ്ങുകയും അഞ്ച് പേർ ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നുവെന്നു വ്യക്തമാകുകയും ചെയ്തിരുന്നു. ഫ്രാങ്കോ എന്ന സൈനികന്‍റെ ബാരക്കിൽ പിന്നീടു നടത്തിയ പരിശോധനയിൽ നാസി സ്മരണികകൾ, സ്വസ്തികകൾ അടക്കമുള്ള നാസി ചിഹ്നങ്ങൾ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ജർമൻ സൈന്യത്തിന്‍റെ നേതൃത്വം ദുർബലമാണെന്ന പരാമർശം ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻ ഡെർ ലെയനെ വിവാദത്തിലാക്കി. രാഷ്ട്രീയ നേതൃത്വങ്ങളും മുൻ സൈനിക നേതാക്കളുമെല്ലാം ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു വംശീയ ആക്രമണത്തിനു പദ്ധതി തയാറാക്കിയതിന് ആർമി ലെഫ്റ്റ്നന്‍റ് അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാൽ, സത്യസന്ധരായ മുഴുവൻ സൈനികരെയും ഒറ്റയടിക്ക് അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് വിമർശനം ഉയർന്നത് മെർക്കൽ സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്