• Logo

Allied Publications

Europe
ടിവി സംവാദത്തിൽ മാക്രോണും മരിനും നേർക്കുനേർ
Share
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ടിവി സംവാദത്തിൽ വലതുപക്ഷ സ്ഥാനാർഥി മരിൻ ലെ പെന്നും സെൻട്രിസ്റ്റ് ഇമ്മാനുവൽ മാക്രോണും നേർക്കുനേർ ഏറ്റുമുട്ടി.

കള്ളം പറയുന്നതാണ് മരിന്‍റെ തന്ത്രമെന്ന് മാക്രോണ്‍ ആരോപിച്ചപ്പോൾ, തന്‍റെ എതിരാളി വ്യവസ്ഥകളുടെ തടവുകാരനാണെന്നായിരുന്നു മരിന്‍റെ പ്രതികരണം.

രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിൽ മാക്രോണിനാണ് അഭിപ്രായ സർവേകൾ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 18% വോട്ടർമാരും ആർക്ക് വോട്ടു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. ഇവരുടെ പിന്തുണ ആർജിച്ചെടുക്കുകയാണ് ഇപ്പോൾ ഇരു സ്ഥാനാർഥികളുടെയും ലക്ഷ്യം.

ഫ്രഞ്ച് തെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യധാരാ പാർട്ടികളിൽനിന്നുള്ള പ്രതിനിധികളൊന്നുമില്ലാതെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്.

160 മിനിറ്റ് ദീർഘിച്ച ടിവി സംവാദത്തിൽ സാന്പത്തികം മുതൽ തൊഴിലില്ലായ്മ വരെയുള്ള വിഷയങ്ങൾ ഉൾപ്പെട്ടു. യൂറോപ്യൻ യൂണിയന്‍റെ സുരക്ഷാ നയങ്ങളും ആരോഗ്യ നയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

യൂറോ കറൻസിയിൽനിന്ന് ഫ്രാൻസ് പിൻമാറണമെന്ന ദീർഘകാല ആവശ്യം മരിൻ ആവർത്തിച്ചു. ഷെങ്കണ്‍ വീസരഹിത മേഖലയിൽനിന്നും രാജ്യം പുറത്തുവരണമെന്നാണ് അവർ പറയുന്നത്.

അതേസമം, മുൻ ധനമന്ത്രിയും മുൻ ബാങ്കറും കൂടിയായ മാക്രോണ്‍, യൂറോപ്യൻ യൂണിയനെയും യൂറോ കറൻസിയെയും ശക്തമായി അനുകൂലിക്കുന്ന നിലപാടുമായാണ് പ്രചാരണം നടത്തിയത്. യൂറോസോണിനു സ്വന്തമായി പാർലമെന്‍റും ധനമന്ത്രിയും കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഫ്രാൻസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റാകും മരിൻ ലെ പെൻ. പൊതു തെരഞ്ഞെടുപ്പിൽ അധോസഭയിൽ ഭൂരിപക്ഷം നേടുകയായിരിക്കും അവർ നേരിടാൻ പോകുന്ന കൂടുതൽ വലിയ വെല്ലുവിളി. അതിനായി തീവ്ര വലതുപക്ഷ പാർട്ടികളെ കൂട്ടു പിടിക്കുമെന്ന സൂചന അവർ ഇപ്പോഴേ നൽകിക്കഴിഞ്ഞു. നിക്കോളാസ് ഡ്യൂപോണ്ടിനെ പ്രധാനമന്ത്രിയാക്കുമെന്നും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. കടുത്ത യൂറോ വിരുദ്ധ നിലപാടുകളുള്ളല റൈസ് അപ്പ് ഫ്രാൻസ് എന്ന പാർട്ടിയുടെ നേതാവാണ് ഡ്യൂപോണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.