• Logo

Allied Publications

Europe
മലയാളി രാജീവ് ഒൗസേപ്പ് യൂറോപ്യൻ ബാഡ്മിന്‍റണ്‍ ചാന്പ്യൻ
Share
ലണ്ടൻ: യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസിൽ ബ്രിട്ടൻ മലയാളി രാജീവ് ഒൗസേപ്പ് കിരീടം നേടി. കഴിഞ്ഞ 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്‍റണ്‍ ചാന്പ്യനാകുന്നത്. കഴിഞ്ഞ എട്ടു ടൂർണമെന്‍റുകളിൽ ഡെ·ാർക്കാണ് സിംഗിൾസ് കിരീടം നേടിയിരുന്നത്. എന്നാൽ ഇത്തവണ രാജീവിലൂടെ ബ്രിട്ടൻ കിരീടം ആദ്യമായി സ്വന്തമാക്കുകയായിരുന്നു.

മേയ് ഒന്നിന് ഡെൻമാർക്കിൽ(കോൾഡിംഗ്) നടന്ന ചാന്പ്യൻഷിപ്പിൽ ബ്രിട്ടന്‍റെ ഒന്നാം നന്പർ താരവും ലോക റാങ്കിംഗിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഒൗസേപ്പ് 78 മിനിറ്റു നീണ്ടുനിന്ന മൽസരത്തിൽ ഡെൻമാർക്കിന്‍റ ആൻഡേഴ്സ് അന്േ‍റാണ്‍സനെ നേരിട്ടുള്ള സെറ്റുകൾക്ക് ( 2119, 2119) അടിയറവു പറയിപ്പിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്.

ദന്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ചേർന്ന ഡബിൾസ് കൂട്ടുകെട്ടിൽ ചാന്പ്യൻഷിപ്പിന്‍റെ മിക്സഡ് ഡബിൾസ് കിരീടവും ബ്രിട്ടൻ കരസ്ഥമാക്കി. ഇതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാന്പ്യൻഷിപ്പിലെ ബ്രിട്ടന്‍റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി.

1990 ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടനുവേണ്ടി അവസാനമായി യൂറോപ്യൻ ചാന്പ്യൻപട്ടം നേടിയത്. രാജീവ് മുൻപ് തുടർച്ചയായി ഏഴാം തവണയും തുടർച്ചയായി ഇംഗ്ളീഷ് ദേശീയ ബാറ്റ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് കിരീടം നേടി റിക്കാർഡ് സൃഷ്ടിച്ചിട്ടുണ്ട്. ബ്രസീലിലെ റിയോ ഒളിംപിക്സിൽ ചാന്പ്യൻ പട്ടം സ്വപ്നം കണ്ടിരുന്നെങ്കിലും രാജീവിന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.2013 ലെ വർഷം ലണ്ടൻ ഗ്രാന്‍റ് പ്രീയിൽ ഏറ്റവും കൂടുതൽ തിളങ്ങിയ താരമാണ് രാജീവ്.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഒളിംപിംക്സിലും പൊരുതിയെങ്കിലും വിജയലക്ഷ്യം കണ്ടില്ല. 2010 ൽ യുഎസ് ഓപ്പണ്‍ സിംഗിൾസ് ചാന്പ്യനായിരുന്നു രാജീവ്. 2011 ൽ ഫിന്നിഷ് ഓപ്പണ്‍ മെൻസ് സിംഗിൾസിലാണ് രാജീവ് ആധിപത്യം സ്ഥാപിച്ചിരുന്നു. 2010 ലെ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും അതേവർഷം ന്യൂഡൽഹിയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ രണ്ടാം സ്ഥാനവും രാജീവ് നേടിയിരുന്നു. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാന്പ്യൻ കിരീടം നേടുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്.

തൃശൂരിലെ തേറാട്ടിൽ കുടുംബാംഗമാണ്് രാജീവ്. പിതാവ് ജോസഫും മാതാവ് ആശയും കഴിഞ്ഞ 35 വർഷമായി ലണ്ടനിൽ ഹണ്‍സ്ലോയിൽ താമസിക്കുന്നു. പിതാവ് താലിസ് ഏയ്റോ സ്പേസിൽ റെയ്ഡർ സിസ്റ്റം എൻജിനിയറാണ്. അമ്മ കസ്റ്റംസ് ആന്‍റ് എക്സൈസിൽ ജോലി ചെയ്യുന്നു. രജനി, രശ്മി എന്നിവർ സഹോദരികളാണ്. മുപ്പതുകാരനായ രാജീവിന്‍റെ വിവാഹം അടുത്തിടെ നടക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.