• Logo

Allied Publications

Europe
മെർക്കൽ പുടിനെ സന്ദർിച്ചു
Share
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ 2015നു ശേഷം ആദ്യമായി റഷ്യയിലെത്തി. പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി അവർ കൂടിക്കാഴ്ചയും നടത്തി. ജർമനിയും റഷ്യയും തമ്മിലുള്ള ബന്ധത്തിനു പുതുജീവൻ നൽകാൻ കൂടിക്കാഴ്ച വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.

റഷ്യ ഉക്രെയ്നിൽ നിന്നു ക്രിമിയ പിടിച്ചെടുത്ത സംഭവത്തോടെയാണ് റഷ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളായത്. ഇത് സ്വാഭാവികമായും റഷ്യ ജർമനി ബന്ധത്തിലും ഉലച്ചിലിനു കാരണമായി. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും റഷ്യ അതിനു പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

സിറിയൻ പ്രശ്നത്തിലും റഷ്യയും യൂറോപ്പും ഇരുപക്ഷത്തായാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ, റഷ്യയുമായുള്ള ബന്ധം മരവിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മോഗറീനി തന്‍റെ ആദ്യ റഷ്യൻ സന്ദർശനത്തിൽ പ്രഖ്യാപിച്ചത് വഴിത്തിരിവിന്‍റെ സൂചനയായിരുന്നു. ഇതിനു പിന്നാലെ മെർക്കലിന്‍റെ സന്ദർശനം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു.

ജൂലൈയിൽ ജർമനിയിൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടി, ഉക്രെയ്ൻ പ്രശ്നം, സിറിയൻ പ്രതിസന്ധി എന്നിവയാണ് മെർക്കലും പുടിനും ചർച്ച ചെയ്തതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.