• Logo

Allied Publications

Europe
ജർമൻ ഇടവകയിൽ മലയാളി വൈദികൻ ഒരുക്കിയ ഉയിർപ്പുതിരുനാൾ നവ്യാനുഭവമായി
Share
ഷ്വൊൾനാഹ്: ജർമനിയിലെ പാസാവു നഗരത്തിനടുത്തുള്ള ഷ്വൊൾനാഹിലെ വിശുദ്ധ സ്നാപകയോഹന്നാന്‍റെ നാമധേയത്തിലുള്ള ജർമൻ ഇടവക ദേവാലയത്തിൽ മലയാളി വൈദികനായ വികാരി ഫാ. ജസ്റ്റിൻ മാണിക്കത്താൻ സിഎംഐ ഒരുക്കിയ ഉയിർപ്പുതിരുനാൾ ആഘോഷം ജർമൻകാരായ ഇടവകക്കാർക്ക് വിശ്വാസത്തിന്‍റെ ദൃശ്യവിരുന്ന് നവ്യാനുഭവമായി.

ഇരുപത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഉയിർപ്പുതിരുനാൾ കർമങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ദൃശ്യാവിഷ്കാരങ്ങളാണ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയത്.

യേശുവിന്‍റെ മരണത്തേയും പുന:രുത്ഥാനത്തേയും കുറിച്ച് നാലു സുവിശേഷകരും പ്രതിപാദിക്കുന്നതിന്‍റെ സംക്ഷിപ്തരൂപം ദൃശ്യാവിഷ്ക്കാരങ്ങൾ ആരംഭിക്കുന്നതിനു മുന്പ് വിശദമാക്കിയിരുന്നു. യേശുവിന്‍റെ മരണത്തിനു തൊട്ടുമുന്പു മുതൽ മാലാഖാമാർ വന്ന് കല്ലറയുടെ വലിയ കല്ല് ഉരുട്ടി മാറ്റുന്നതുവരെയുള്ള സംഭവങ്ങളിൽ 15 കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് ദൃശ്യത്തിന് ജീവൻ നൽകിയത്.

ദൃശ്യാവിഷ്ക്കാരങ്ങൾക്ക് കൂടുതൽ മികവും മൗലികതയും കൈവരുന്നതിനുവേണ്ടി ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. 5:1 ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തിൽ കംപ്യൂട്ടർ സഹായത്തോടെ പ്രകൃതിയുടെ ശബ്ദശകലങ്ങളും പ്രകാശ ധ്രുവീകരണവും സമ്മിശ്രമായി സമന്വയിപ്പിച്ചത് ലൈവ് പ്രോഗാമിന്‍റെ മികവുപോലെ ആസ്വദിക്കാനായി.

ഫാ. ജസ്റ്റിൻ ഇത് രണ്ടാം തവണയാണ് ഡിജിറ്റൽ ശബ്ദസംവിധാനത്തിൽ ഉയിർപ്പിന്‍റെ ദൃശ്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ആദ്യത്തേതിൽ നിന്നുള്ള പാഠവും ഉൾക്കൊണ്ടതിനാൽ ഇത്തവണ അവതരണം മികവിന്‍റെ പര്യായമായി.

പുതിയ യുഗത്തിന്‍റെ സാങ്കേതികവിദ്യകൾ കൂട്ടുപിടിച്ച് കത്തോലിക്കാ സഭാവിശ്വാസം ഒന്നുകൂടി അരയ്ക്കിട്ടുറപ്പിക്കാൻ ജസ്റ്റിനച്ചന്‍റെ ഇത്തരത്തിലൊരു ഉദ്യമം ജർമനിയിലെ മലയാളികൾക്കും അഭിമാനമായി. രണ്ടര മണിക്കൂർ നീണ്ടുനിന്ന തിരുക്കർമങ്ങളിൽ സാധാരണയിൽക്കവിഞ്ഞ് യുവജനങ്ങളും കുട്ടികളും ഉൾപ്പടെ ഏതാണ്ട് 650 ഓളം പേർ തിരുക്കർമങ്ങളിൽ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ താന്നിപ്പുഴ സദേശിയും സിഎംഐ സഭാംഗവുമായ (കൊച്ചി പ്രൊവിൻസ്) ഫാ.ജസ്റ്റിൻ മാണിക്കത്താൻ കഴിഞ്ഞ 10 വർഷമായി ജർമനിയിലെ പസ്സാവു രൂപതയിൽ സേവനം ചെയ്യുന്നു.

ഫാ.ജസ്റ്റിൻ ഒരുക്കിയ ഉയിർപ്പു തിരുനാൾ അവതരണം വേറിട്ട അനുഭവവും കാഴ്ചയും വിശേഷവുമായി പാസാവുവിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.