• Logo

Allied Publications

Europe
യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ കായികമേള ജൂണ്‍ പത്തിന്; ലോഗോ പ്രകാശനം ചെയ്തു
Share
ലണ്ടൻ: ആൻഡോവർ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ കായികമേള ജൂണ്‍ പത്തിന് നടക്കും. ആൻഡോവറിലെ ചാൾട്ടൻ സ്പോർട്സ് ആൻഡ് ലെഷർ സെന്‍ററിൽ ജൂണ്‍ പത്തിന് രാവിലെ ഒന്പതിന് ആരംഭിക്കുന്ന കായികമേളയിൽ റീജണിലെ മുഴുവൻ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് വർഗീസ് ചെറിയാൻ അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജണൽ കായികമേളയുടെ ലോഗോ പ്രകാശനം സൗത്ത് വെസ്റ്റ് റീജണൽ കമ്മിറ്റിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് സുജു ജോസഫ് നിർവഹിച്ചു. പ്രസിഡന്‍റ് വർഗീസ് ചെറിയാൻ, മുൻ നാഷണൽ സെക്രട്ടറി സജീഷ് ടോം, നാഷണൽ എക്സിക്യൂട്ടീവ് അംഗം ബിജു പെരിങ്ങാത്തറ, സെക്രട്ടറി എം.പി. പദ്മരാജ്, ട്രഷറർ ജിജി വിക്ടർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, എ.എം.എ സെക്രട്ടറി എബിൻ ഏലിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

കായികമേളയുടെ നിയമാവലിയും മറ്റു വിശദ വിവരങ്ങളും അംഗ അസോസിയേഷനുകൾക്ക് അയച്ചുനൽകുമെന്ന് റീജണൽ സ്പോർട്സ് കോഓർഡിനേറ്റർ അനോജ് ചെറിയാൻ അറിയിച്ചു.

മികച്ച അത്ലറ്റിക് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചാൾട്ടൻ സ്പോർട്സ് ആൻഡ് ലെഷർ സെന്‍ററിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും മിതമായ നിരക്കിൽ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണ ശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കായികമേളയുടെ വിജയത്തിനായി എല്ലാ അംഗ അസോസിയേഷനുകളുടെയും പങ്കാളിത്തം ജനറൽ സെക്രട്ടറി എം.പി. പദ്മരാജ് അഭ്യർഥിച്ചു.

വേദിയുടെ വിലാസം: Charlton Sports and Leisure Cetnre, Charlton, Andover, Hampshire SP10 3LF.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്