• Logo

Allied Publications

Europe
വിയന്നയിൽ ബോളിവുഡ് നൃത്തവിസ്മയമായി മലയാളി കുട്ടികൾ
Share
വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്നയിൽ സംഘടിപ്പിച്ച ഡൈവേഴ്സിറ്റി ബോളിൽ മലയാളി കുട്ടികളുടെ ബോളിവുഡ് നൃത്തം ശ്രദ്ധേയമായി. വർഷങ്ങളായി വിയന്നയിൽ സംഘടിപ്പിക്കുന്ന ബോളിൽ ഇത് ആദ്യമാണ് ഇന്ത്യൻ സംഘത്തിന്േ‍റതായി ഒരു ഇനം വേദിലെത്തുന്നത്.

ഡൈവേഴ്സിറ്റി ബോളിന്‍റെ ഗ്രാൻഡ് ഓപ്പണിംഗ് പരിപാടിയിലായിരുന്നു കുട്ടികൾക്ക് നൃത്തം ചെയ്യാൻ അവസരം ലഭിച്ചത്. വർഷ പള്ളികുന്നേൽ, ജൂലിയ ചാലിശേരി, അഞ്ജലി പ്രെറ്റ്നർ, റിയ തേക്കുമല, താര പുത്തൻപുരയ്ക്കൽ, നയന മേലഴകത്ത് എന്നീ കുട്ടികളാണ് ചുവടുകൾ വച്ചത്. പ്രിയദർശിനിയുടേതായിരുന്നു നൃത്താവിഷ്കാരം.

വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്നവർക്കും വിഭിന്ന ശേഷിയുള്ളവർക്കുമായി എല്ലാ വർഷവും വിയന്നയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡൈവേഴ്സിറ്റി ബോൾ. പേരുപോലെ തന്നെ ഏറെ വ്യത്യസ്തമായി സംഘടിപ്പിക്കുന്ന ബോൾ ഈ വിഭാഗത്തിൽ നടത്തപ്പെടുന്ന ലോകത്തിലെ തന്നെ ഒരേയൊരു പരിപാടിയാണ്. വൈവിധ്യങ്ങളുടെ ഒരു കോസ്മോപൊളിറ്റൻ സംസ്കാരം (സാർവലൗകികത) സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. സഹിഷ്ണുത, തുറവി, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾക്ക് സമൂഹത്തിൽ പുതിയൊരു മാനദണ്ഡം രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നതാണ് സംഘാടകർ പരിപാടിയിലൂടെ വിഭാവനം ചെയ്യുന്നത്.

ഓസ്ട്രിയയിലെ സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ബിസിനസ്, മാധ്യമ മേഖലകളിൽ നിന്നുമുൾപ്പെടെ നൂറുകണക്കിന് പേർ ബോളിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോബി ആന്‍റണി

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ