• Logo

Allied Publications

Europe
ആദ്യ സംഗമം അവിസ്മരണീയമാക്കി അയർക്കുന്നം മറ്റക്കരക്കാർ
Share
ബെർമിംഗ്ഹാം: യുകെയിലെ അയർക്കുന്നം മറ്റക്കര സംഗമം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സംഗമത്തിന്‍റെ ജനറൽ കണ്‍വീനർ സി.എ.ജോസഫ് അധ്യക്ഷത വഹിച്ചു. സംഗമം കണ്‍വീനറും യുക്മ ദേശീയ ജനറൽ സെക്രട്ടറിയുമായ റോജിമോൻ വർഗീസ്, അമയന്നൂർ മെത്രാഞ്ചേരി സെന്‍റ്തോമസ് പള്ളി വികാരി ഫാ. സോണി വി. മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ വിശിഷ്ടാതിഥിയായ എംപിയേയും ഭാര്യയേയും പൊന്നാട അണിയിച്ച് ആദരിച്ചു. സംഗമത്തിന്‍റെ ലോഗോ തയാറാക്കിയ റോജിമോൻ വർഗീസിനുവേണ്ടി മകനായ അശ്വിനും തീം സോംഗ് രചിച്ച കണ്‍വീനർ സി.എ. ജോസഫിനും സംഗമത്തിന്‍റെ പ്രചാരണത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രത്യേകമായി ഒരു ഫേസ് ബുക്ക് പേജ് തുടങ്ങിയ അജയ് ബോബി തുടങ്ങിയവർക്ക് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.

സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിച്ചേർന്ന ജോസ് കെ.മാണി എംപിയെയും ഭാര്യ നിഷയെയും മുത്തുക്കുട കൂടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ഭാരവാഹികൾ സംഗമ വേദിയിലേക്ക് ആനയിച്ചത്.

ഉദ്ഘാടന സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളുമായി സംഗമത്തിന്‍റെ പ്രവർത്തകർ വേദിയിൽ അണിനിരന്നു. സി.എ. ജോസഫ് രചിച്ച തീം സോംഗിന് സ്മിത തോട്ടത്തിന്‍റെ കോറിയോഗ്രാഫിയിൽ റാണി ജോസഫിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ച അവതരണ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി. തുടർന്ന് ഗായകരായ ഫ്ളോറൻസ് ഫെലിക്സ്, ബേബി ആലീസ്, മോളി ടോം തുടങ്ങിയവരുടെ ഗാനങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സംഗമത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. ജോമോൻ ജേക്കബ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: അലക്സ് വർഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​