• Logo

Allied Publications

Europe
യുകെയിലെ പുതുപ്പള്ളിയിൽ പെരുന്നാൾ മഹാമഹം
Share
ലണ്ടൻ: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരിൽ അറിയപ്പെടുന്ന ബെർമിംഗ്ഹാം സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഭക്ത സംഘടനകളുടെ വാർഷികവും മേയ് അഞ്ച്, ആറ് (വെള്ളി, ശനി) ദിവസങ്ങളിൽ ബെർമിംഗ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്‍റസ് ചർച്ചിൽ നടക്കും.

അഞ്ചിന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. പീറ്റർ കുര്യാക്കോസ് കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടർന്ന് സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും സണ്‍ഡേ സ്കൂൾ കുട്ടികളുടേയും വനിതാ സാമാജികരുടേയും വിവിധ കലാപരിപാടികളും അരങ്ങേറും.

ആറിന് രാവിലെ 10ന് പ്രഭാത പ്രാർത്ഥനയെ തുടർന്നു യുകെ ഭദ്രാസന കൗണ്‍സിൽ സെക്രട്ടറി ഗീവർഗീസ് തണ്ടായത്തു കശീശായുടെ പ്രധാന കാർമികത്വത്തിലും കശീശാമാരായ പീറ്റർ കുര്യാക്കോസ്, എബിൻ ഉൗന്നുകല്ലിങ്കൽ എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിൻമേൽ കുർബാന നടക്കും. തുടർന്നു ഭക്തിനിർഭരമായ പെരുനാൾ റാസയും ആദ്യഫല ലേലവും വെച്ചൂട്ടും പെരുനാളിന്‍റെ ഭാഗമായിരിക്കും.

ഈ വർഷത്തെ പെരുനാൾ ഏറ്റു കഴിക്കുന്നത് സജു വർഗീസും കുടുംബവും ജിജോ കുര്യാക്കോസും കുടുംബവുമാണ്.

വിവരങ്ങൾക്ക്: പള്ളിയുടെ വെബ് സൈറ്റ് www.jsocbirmingham.com സന്ദർശിക്കുക.

ഫാ. പീറ്റർ കുര്യാക്കോസ് 07411932075, ബിജു കുര്യാക്കോസ് (ട്രസ്റ്റി) 07817680434, മാത്യു ജോണ്‍ (സെക്രട്ടറി) 0774516271.

റിപ്പോർട്ട്: രാജു വേലംകാലാ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്