• Logo

Allied Publications

Europe
കൊളോണിൽ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാൾ മേയ് ഒന്നിന്
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നൽകി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ആഘോഷിക്കുന്നു.

അഖിലലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് (തിങ്കൾ) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ നടക്കുന്ന ആഘോഷമയ ദിവ്യബലിയോടുകൂടി പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേർച്ച, ഭക്ഷണം എന്നിവയും തുടർന്ന് ദേവാലയഹാളിൽ സംഗീതസായാഹ്നവും അരങ്ങേറും.

ജർമൻ മലയാളി ഒന്നും രണ്ടും മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകർ മലയാളത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങൾ വേദിയിൽ ആലപിക്കും.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവർത്തനം സജീവമായിക്കഴിഞ്ഞു. ആഗോള സഭയുടെ കുടുംബനാഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമഹേതുക തിരുനാൾ ദിനം മാർച്ച് 19 നാണ് തിരുസഭയിൽ ആഘോഷിക്കുന്നത്.

വിവരങ്ങൾക്ക്: ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഡേവീസ് വടക്കുംചേരി(കോഓർഡിനേഷൻ കണ്‍വീനർ) 0221 5904183,ജോസ് കല്ലറയ്ക്കൽ 0221 6808400.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.