• Logo

Allied Publications

Europe
അയർലൻഡിൽ സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം മേയ് ആറിന്
Share
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർഥാടനവും സ്മരണിക പ്രകാശനവും മേയ് ആറിന് (ശനി) നടക്കും.

രാവിലെ 10.45ന് നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യതിഥിയായിരിക്കും. അപ്പസ്തോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ട് ചടങ്ങിൽ സംബന്ധിക്കും. തുടർന്നു വിശ്വാസ പ്രഘോഷണം വിളിച്ചോതുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും.

സീറോ മലബാർ സഭ നാഷണൽ കോഓർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ (ബെൽഫാസ്റ്റ്), ഫാ. പോൾ മോരേലി (ബെൽഫാസ്റ്റ്), ഫാ. ജോസഫ് കറുകയിൽ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിൻ), ഫാ. ആന്‍റണി ചീരംവേലിൽ (ഡബ്ലിൻ), ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ (കോർക്ക്), ഫാ. റോബിൻ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവൻകാലായിൽ (ലോംഗ്ഫോർഡ്), ഫാ. മാർട്ടിൻ പൊറോകാരൻ (ഡണ്‍ഡാൽക്ക്, കാവാൻ, കിൽകെനി) , ഫാ. അക്വിനോ മാളിയേക്കൽ (വെക്സ്ഫോർഡ്), ഫാ. ജയ്സണ്‍ കുത്തനാപ്പിളിൽ (ഗാൽവേ), ഫാ. പോൾ തെറ്റയിൽ (ക്ലോണ്‍മെൽ) എന്നിവരുടെയും അയർലൻഡ് സീറോ മലബാർ സഭ അഡ്ഹോക് കമ്മിറ്റിയും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

നോക്ക് മരിയൻ തീർഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാൻ അയർലൻഡിലെ മുഴുവൻ വിശ്വാസികളേയും സീറോ മലബാർ സഭ നാഷണൽ കോഓർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ