• Logo

Allied Publications

Europe
ജോസ് കെ മാണിക്ക് സ്വീകരണവും, പ്രതിനിധി സമ്മേളനവും 30 നു കവൻട്രിയിൽ
Share
കവൻട്രി: അയർക്കുന്നം മറ്റക്കര സംഗമത്തിൽ പങ്കെടുക്കുന്നതിനായി യുകെയിൽ എത്തുന്ന കോട്ടയം പാർലമെന്‍റ് അംഗവും, കേരളാ കോണ്‍ഗ്രസ് പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ മാണിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ ആഭ്യമുഖ്യത്തിൽ സ്വീകരണം നൽകും. ഏപ്രിൽ 30 നു ഞായറാഴ്ച രാവിലെ പതിനൊന്നിനു കവെൻട്രി സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവർത്തകരും, പാർട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവർത്തിച്ചിരുന്ന നേതാക്കന്മാരും , പാർട്ടി പ്രവർത്തകരും, അനുഭാവികളും പങ്കെടുക്കും . ആദ്യമായി യു കെ യിലെത്തുന്ന ജോസ് കെ മാണി എംപി യെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവർത്തകർ ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരിക്കും .

കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാൻ , യുകെയിലെന്പാടുമുള്ള മുഴുവൻ കേരള കോണ്‍ഗ്രസ് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും കോർത്തിണക്കി, ഇപ്പോൾ നിലവിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ശക്തവും, ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ ആലോചിക്കും .

യുകെയിൽ താമസിക്കുന്ന തന്‍റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ടു കാണുന്നതിനും എംപി താത്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്‍റെ ഹ്രസ്വ സന്ദർശത്തിനിടയിൽ ഈ മാസം 30നു ഉച്ചക്ക് മുൻപായി മുൻകൂട്ടി അറിയിക്കുന്നവർക്കായി കവെൻട്രി യിൽ എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ് . താല്പര്യമുള്ളവർ tomichenkozhuvanal@gmail.com എന്ന ഈമെയിലിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്.

പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന സ്വീകരണയോഗത്തിൽ , കേരളാ കോണ്‍ഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ, ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ (07828704378) , സി.എ ജോസഫ് (07846747602), മാനുവൽ മാത്യു (07737812369), ജോർജ് കുട്ടി എണ്ണപ്ലാശേരിൽ (07886865779), സോജി ടി മാത്യു, ബെന്നി അന്പാട്ട്, ജിജോ അരയത്ത്, ജിജി വരിക്കാശേരി , ബിനു മുപ്രാപ്പള്ളിൽ, ജോയി വള്ളോംകോട്ട് എന്നിവർ അറിയിക്കുന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട