• Logo

Allied Publications

Europe
ഡബ്ലിനിൽ മാർ ജോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകി
Share
ഡബ്ലിൻ: ഹൃസ്വ സന്ദർശനാർഥം അയർലൻഡിലെത്തിയ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന് ഡബ്ലിനിൽ സ്വീകരണം നൽകി. മോണ്‍. ആന്‍റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി (ബെൽഫാസ്റ്റ്), റ്റിബി മാത്യു, സാജു മേല്പറന്പിൽ, ഷാജി (ബെൽഫാസ്റ്റ്) തുടങ്ങിയർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഏപ്രിൽ 23ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് ബെൽഫാസ്റ്റ് സെന്‍റ് ആൻസ് ചർച്ചിൽ നടക്കുന്ന പുതുഞായർ തിരുനാളിൽ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യാതിഥിയായിരിക്കും.

29ന് (ശനി) രാവിലെ 9.30ന് വാട്ടർഫോർഡ് ന്യൂടൗണ്‍ De La Salle കോളജ് ചാപ്പലിൽ നടക്കുന്ന ആദ്യ കുർബാന സ്വീകരണത്തിന് വാട്ടർഫോർഡ് രൂപത ബിഷപ് അൽഫോൻസ് കല്ലിനാനൊപ്പം മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.15 ന് ബ്ലാഞ്ചാർഡ്സ്ടൗണ്‍ ബ്ലാക്സ്ടൗണ്‍ സെന്‍റ് മേരീസ് ഓഫ് സേർവെന്‍റ് ചർച്ചിൽ നടക്കുന്ന ആദ്യ കുർബാന സ്വീകരണത്തിൽ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യാതിഥിയായിരിക്കും.

30ന് (ഞായർ) ഉച്ചകഴിഞ്ഞ് 2.30 ന് താല സ്പ്രിംഗ്ഫീൽഡ് സെന്‍റ് മാർക്സ് ചർച്ചിൽ നടക്കുന്ന ആദ്യ കുർബാന സ്വീകരണത്തിൽ വികാരി ഫാ. പാറ്റ് മക്കിൻലിക്കൊപ്പം മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ മാസ് സെന്‍ററുകളിൽ ബിഷപ്പിനെ സ്വീകരിക്കുന്നതിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മനോഹരമാക്കുവാനും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സീറോ മലബാർ ചാപ്ലിന്മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​