• Logo

Allied Publications

Europe
അയർക്കുന്നം മറ്റക്കര സംഗമം; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉമ്മൻ ചാണ്ടി മനസു തുറന്നു
Share
ലണ്ടൻ: അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ച സ്ഥലം എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി അനദ്യോഗികരമായ കാരണത്താൽ സംഗമം നടക്കുന്ന ഏപ്രിൽ 29 ന് നാട്ടിൽ ഉണ്ടാവേണ്ടതിനാൽ ഇത്തവണത്തെ സംഗമത്തിൽ സംബന്ധിക്കുവാൻ സാധിക്കുകയില്ലെന്ന് സംഘാടകരെ അറിയിച്ചു. താമസിയാതെ യുകെ സന്ദർശിക്കുമെന്നും ആ അവസരത്തിൽ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. സംഗമത്തിന് എല്ലാവിധ വിജയങ്ങളും ആശംസിച്ചു നൽകിയ വീഡിയോ സന്ദേശത്തിലാണ് ഉമ്മൻ ചാണ്ടി മനസു തുറന്നത്.

അയർക്കുന്നം മറ്റക്കര സംഗമത്തിന്‍റെ മുഖ്യാതിഥിയായി എത്തുന്ന ജോസ് കെ. മാണി എംപിയും സംഗമത്തിന്‍റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് മോനിമോൾ ജയ്മോൻ, മറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി ഏബ്രഹാം, അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും ദീർഘനാൾ അയർക്കുന്നം സ്കൂളിൽ അധ്യാപകനുമായിരുന്ന ജയിംസ് കുന്നപ്പള്ളി എന്നിവരും യുകെയിലെ അയർക്കുന്നം മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സർവവിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു.

അയർക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹ ബന്ധമുള്ളവർക്കും കുടുംബത്തോടൊപ്പം സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. ജിസിഎസ്ഇ / എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിക്കും. ഓരോ വർഷവും കലാകായിക വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ വിഭാവന ചെയ്യുന്നത്.

വിവരങ്ങൾക്ക്: സി.എ. ജോസഫ് (ജനറൽ കണ്‍വീനർ) 07846747602, ജോജി ജോസഫ് 07809770943, ഷൈനു ക്ലയർ മാത്യൂസ് 07872514619, ബാലസജീവ് കുമാർ 07500777681.

വേദിയുടെ വിലാസം: UKKCA Hall, Woodcross Lane, Wolverhampton WV14 9BW.

റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ