• Logo

Allied Publications

Europe
അന്ത്യ അത്താഴ സ്മരണയിൽ മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹം പെസഹാ ആചരിച്ചു
Share
മാഞ്ചസ്റ്റർ: ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ആചരിച്ചതിനൊപ്പം മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസ സമൂഹങ്ങൾ ഭക്ത്യാദരപൂർവം പെസഹാ ആചരിച്ചു.

വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും ഷ്രൂസ്ബറി രൂപത സീറോ മലബാർ രൂപത ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശേരി നേതൃത്വം നല്കി. ദിവ്യബലി മധ്യേ നടന്ന കാൽ ശുശ്രൂഷയും തുടർന്നു പെസഹാ അപ്പവും പാലും അശീർവദിച്ച് വിശ്വസികർക്ക് വിതരണം ചെയ്തു.

സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയിലെ പെസഹാ ശുശ്രൂഷകൾക്ക് ഫാ.തോമസ് തൈക്കൂട്ടത്തിൽ മുഖ്യകാർമികനായിരുന്നു. ഫാ.പ്രദീപ് പുളിക്കൽ സഹകാർമികത്വം വഹിച്ചു. കാൽകഴുകൽ ശുശ്രൂഷയും അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു

ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലിയൻസിയുടെ പെസഹാ തിരുകർമങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോണ്‍. ഫാ.സജി മയിൽ പുത്തൻപുരയിൽ മുഖ്യകാർമികത്വം വഹിച്ചു.

മാഞ്ചസ്റ്റർ സെന്‍റ്മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന പെസഹായുടെ ശുശ്രൂഷകൾക്ക് ഫാ. പീറ്റർ കുര്യാക്കോസ് കാർമികത്വം വഹിച്ചു. പെസഹാ ശുശ്രുഷകൾക്കും വിശുദ്ധ കുർബാനക്കും ശേഷം പെസഹ അപ്പവും വീഞ്ഞും വാഴ്ത്തി വിശ്വാസികൾക്ക് നൽകി.

മാഞ്ചസ്റ്റർ സീറോ മലങ്കര കത്തോലിക്കർ വിഥിൻഷോ സെന്‍റ് എയ്ഡൻസ് ദേവാലയത്തിൽ പെസഹാ ആചരിച്ചു. ദിവ്യബലിക്കും മറ്റ് ശുശ്രൂഷകൾക്കും ഫാ.രഞ്ജിത്ത് നേതൃത്വം നല്കി. കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കൽ തുടങ്ങിയവയും നടന്നു. ഉയിർപ്പിന്‍റെ തിരുകർമങ്ങൾ ശനി രാത്രി എട്ടു മുതൽ സെന്‍റ് എയ്ഡൻസ് ദേവാലയത്തിൽ നടക്കും.

സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന പെസഹാ ആചരണങ്ങൾക്ക് റവ.ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

മാഞ്ചസ്റ്റർ സെന്‍റ് ജോർജ് ക്നാനായ ദേവാലയത്തിലെ പെസഹാ ശുശ്രൂഷകൾക്ക് ഫാ.സജി എബ്രഹാം കൊച്ചെത്ത് കാർമികത്വ വഹിച്ചു. പെസഹാ അപ്പവും പാലും വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു.

മാഞ്ചസ്റ്റർ താബോർ മാർത്തോമ ദേവാലയത്തിലെ ശുശ്രൂഷകൾ ഈസ്റ്റർ തിരുകർമങ്ങൾ ഞായറാഴ്ച രാവിലെ 6.30 മുതൽ നടക്കും.

റിപ്പോർട്ട്: അലക്സ് വർഗീസ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.