• Logo

Allied Publications

Europe
ന്യൂകാസിലിൽ പുതിയ സാംസ്കാരിക സംഘടന
Share
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചുചേർത്ത് മലയാളത്തനിമയും സംസ്കാരവും പൈതൃകവും വളർത്തുവാനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ച് ന്യൂകാസിൽ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന ന്ധമാൻ’ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) രൂപീകരിക്കുന്നു.

സാധാരണ മലയാളി സംഘടനകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകൾക്കും കൂടിച്ചേരലുകൾക്കും പുറമെ അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹ്യ വികാസത്തിനും ഉതകുന്ന കർമ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കാലാ, കായിക രംഗങ്ങളിൽ പ്രതിഭയുള്ളവരെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കർമ പദ്ധതികൾ ആവിഷ്കരിക്കുക, പ്രവാസി ജീവിതത്തിൽ പുതുതലമുറയ്ക്ക് കൈമോശം വരുന്ന മലയാളിത്വവും ഭാഷയും സംസ്കാരവും കാത്തു സൂക്ഷിക്കുവാൻ പ്രചോദനം നൽകുക, നാടിന്‍റെ മൂല്യങ്ങൾ എന്നും കാത്തു സൂക്ഷിക്കുവാനും പരസ്പര സഹവർത്തിത്വത്തോടുകൂടി പങ്കുവയ്ക്കലിന്‍റെയും സ്നേഹത്തിന്‍റെയും മാതൃക യിലൂടെ മുന്പോട്ടു നീങ്ങുവാനും അംഗങ്ങളെ പര്യാപ്തമാക്കുക എന്നിവയും

യുകെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ യുക്മയുമായി സഹകരിച്ചു പ്രവർത്തിക്കുവാനും ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിൽ സംഘടനയുടെ ഗവേർണിംഗ് ബോഡി അംഗങ്ങളായി വർഗീസ് തെനംകാല, ജിജോ മാധവപ്പള്ളിൽ, സജി കാഞ്ഞിരപ്പറന്പിൽ, ജിബി ജോസ്, എം.സി. ജൂബി, ബിനു കിഴക്കയിൽ, രാജു ഏബ്രഹാം നെല്ലുവേലിൽ, ഷെല്ലി ഫിലിപ്പ്, ജോഷി ജോസഫ്, ബിജു ജോർജ് കണമെന്നിൽ, റോബിൻ പൗലോസ്, ഷൈമോൻ തോട്ടുങ്കൽ, ഹണി ബാബു, ഷിന്േ‍റാ ജയിംസ്, ഷിബു എട്ടുകാട്ടിൽ എന്നിവര തെരഞ്ഞെടുത്തു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഉടൻതന്നെ വിളിച്ചു ചേർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ