• Logo

Allied Publications

Europe
മാഞ്ചസ്റ്ററിലെ വിവിധ ദേവലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു.

സെൻട്രൽ മാഞ്ചസ്റ്റർ സെന്‍റ്ജോസഫ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. പ്രദീഷ് പുളിക്കൽ നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പ്, വിതരണം തുടർന്ന് പ്രദക്ഷിണവും നടന്നു. ദിവ്യബലിയിലും മറ്റ് തിരുക്കർമങ്ങളിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ട്രഫോർഡിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ.തോമസ് തൈക്കൂട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസികൾക്ക് കുരുത്തോല ആശീർവദിച്ച് വിതരണം ചെയ്തു. തുടർന്ന് ദിവ്യബലിയും നടന്നു.

വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന ഓശാനയുടെ ശുശ്രൂഷകൾക്ക് ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരി മുഖ്യ കാർമികത്വം വഹിച്ചു. ദേവാലയത്തിന് പുറത്ത് മാതാവിന്‍റെ ഗ്രോട്ടോയ്ക്ക് സമീപം കുരുത്തോല വെഞ്ചിരിപ്പും വിതരണവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. മാതൃവേദിയുടെ നേതൃത്വത്തിൽ കൊഴിക്കൊട്ട വിതരണവും നടന്നു.

ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലിയൻസിയിൽ വിഥിൻഷോ പീൽഹാൾ

സെന്‍റ എലിസബത്ത് ദേവാലയത്തിൽ നടന്ന ഓശാനയുടെ ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോണ്‍. ഫാ.സജി മലയിൽ പുത്തൻപുര നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പിനും വിതരണത്തിനും ശേഷം പ്രദക്ഷിണവും ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടന്നു.

ബോൾട്ടൻ സെന്‍റ്ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാനയുടെ ശുശ്രൂഷകൾക്ക് ഫാ. വർഗീസ് മാത്യു മുഖ്യകാർമികത്വം വഹിച്ചു.

സെയിൽ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയുടെ ഓശാന ശുശ്രൂഷകൾ മൂർ സെന്‍റ് ഫ്രാൻസീസ് ദേവാലയത്തിൽ നടന്നു. വികാരി ഫാ.പീറ്റർ കുര്യാക്കോസ് നേതൃത്വം നല്കി.

മാഞ്ചസ്റ്റർ സെന്‍റ് ജോർജ് ക്നാനായ ചർച്ചിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.സജി ഏബ്രഹാം നേതൃത്വം നൽകി.

താബോർ മാർത്തോമ ചർച്ചിന്‍റെ ഓശാന ഞായർ ശുശ്രൂഷകൾ വിതിംഗ്ടണ്‍ ഹോളി ഇന്നസെന്‍റ് ചർച്ചിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ.അലക്സാണ്ടർ തരകൻ നേതൃത്വം നല്കി.

റിപ്പോർട്ട്: അലക്സ് വർഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​