• Logo

Allied Publications

Europe
കാനഡയിൽ സ്ത്രീകൾ ഹൈഹീൽഡ് ചെരുപ്പ് ധരിക്കണമെന്ന നിയമത്തിൽ ഭേദഗതി
Share
ഫ്രാങ്ക്ഫർട്ട്ഒട്ടാവാ: കാനഡയിലെ ഉദ്യോഗസ്ഥരായ വനിതകളെ നിർബന്ധപൂർവം ഹൈഹീൽഡ് ചെരുപ്പ് ധരിപ്പിക്കുന്ന പല കന്പനികളുടെയും നടപടിക്കെതിരെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ തൊഴിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നു. 1996 ലെ വർക്കേഴ്സ് കോന്പൻസേഷൻസ് ആക്ടിലാണ് ഈ ഭേദഗതി വരുത്തിയത്. ഏപ്രിൽ അവസാനവാരം മുതൽ ഭേദഗതി നിലവിൽ വരും. ഹൈഹീൽഡ് ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത്. ബ്രിട്ടീഷ് കൊളംബിയൻ മുഖ്യൻ ക്രിസ്റ്റി ക്ലാർക്കാണ് ഇക്കാര്യം അറിയിച്ചത്.

പ്രവിശ്യയിലെ ഗ്രീൻ പാർട്ടി നേതാവായ ആൻഡ്രൂ വീവർ തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തിനെതിരെ ഒരു നിയമപത്രിക അവതരിപ്പിച്ചിരുന്നു. ലിംഗഭേദത്തിനനുസരിച്ച് ചെരിപ്പിലും മറ്റുള്ളവയിലും തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നെ ആവശ്യവും ഈ നിയമപത്രികയിൽ ഉണ്ടായിരുന്നു.

അതേസമയം ഇത് സംബന്ധിച്ച് വലിയൊരു ചർച്ച സംഘടിപ്പിക്കേണ്ടതുണ്ടെന്നാണ് പ്രവിശ്യയിലെ ചില തൊഴിൽ വിദഗ്ധരുടെ അഭിപ്രായം. കാരണം പുരുഷനെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകൾക്ക് തങ്ങളുടെ വസ്ത്രധാരണത്തിനും മറ്റുമായി അധികസമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്ന് അവർ ആരോപിക്കുന്നു. കാനഡയിലെ പല പ്രവശ്യ തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകൾ ലിപ്സ്റ്റിക് ധരിക്കണമെന്നും ചെറിയ പാവാട ധരിക്കണമെന്നും നിയമം പുലർത്തി വരുന്നുണ്ട്. അതുകൊണ്ട് ലിംഗപരമായി നിലനിൽക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളിലും ഒരു തീർപ്പുണ്ടാക്കണമെന്നാണ് തൊഴിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കനേഡിയൻ പ്രൊവിൻസുകളിൽ സ്ത്രീ തൊഴിലാളികൾക്ക് ഇത്തരം വിചിത്രമായ പല നിയമങ്ങളും നിലനിൽക്കുന്നതായി ലോകം ഇതേവരെ അറിഞ്ഞിരുന്നില്ല.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.