• Logo

Allied Publications

Europe
പ്രസ്റ്റണ്‍ കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മാർ സ്രാന്പിക്കൽ നേതൃത്വം നൽകും
Share
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമായതിനുശേഷം നടക്കുന്ന ആദ്യ വിശുദ്ധവാരത്തിലെ തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയുടെ ആസ്ഥാനമായ പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടക്കുക.

ഓശാന ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് കുരുത്തോല വെഞ്ചരിപ്പ് പ്രദക്ഷിണം എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കവൻട്രിയിൽ നടക്കുന്ന ഓശാനഞായർ തിരുക്കർമങ്ങൾക്കും മാർ സ്രാന്പിക്കൽ നേതൃത്വം നല്കും.

പെസഹാ ബുധനാഴ്ച പ്രസ്റ്റണ്‍ ദേവാലയത്തിൽ വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും കുന്പസാരവും ഉണ്ടായിരിക്കും.

പെസഹായുടെ ശുശ്രൂഷകൾ വൈകുന്നേരം ആറിന് ആരംഭിക്കും. തുടർന്ന് കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും. ദുഃഖവെളളിയിലെ ശുശ്രൂഷകൾ രാവിലെ 10നും ദുഃഖശനിയിലെ ശുശ്രൂഷകൾ രാവിലെ 9.30 നും ആരംഭിക്കും. ഉയിർപ്പുതിരുനാളിന്‍റെ ശുശ്രൂഷകൾ ശനിയാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കും. ഉയിർപ്പുഞായറാഴ്ച രാവിലെ ഒന്പതിനും ഉയിർപ്പിന്‍റെ പ്രത്യേക പ്രാർഥനാശുശ്രൂഷയും വിശുദ്ധ കുർബാനയും നടക്കും.

കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളിൽ വികാരി ജനറാൾ ഫാ. മാത്യു ചൂരപ്പൊയ്കയിൽ, സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ, സീറോ മലബാർ സഭ ഫിനാൻസ് ഓഫീസർ ഫാ. മാത്യു പുളിമൂട്ടിൽ എന്നിവർ സഹകാർമികരായിരിക്കും.

കത്തീഡ്രൽ ദേവാലയത്തിന് പുറമെ എട്ട് റീജണുകളിലും വിശുദ്ധവാര തിരുക്കർമങ്ങൾ നടക്കും. നോന്പുകാല ഒരുക്കധ്യാനങ്ങൾ. കുന്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.