• Logo

Allied Publications

Europe
ജർമനിയിൽ നാല്പതാം വെള്ളിയാചരണം ഭക്തിനിർഭരമായി
Share
നേവിഗസ്: ജർമനിയിലെ ഇന്ത്യൻ സമൂഹം നാല്പതാം വെള്ളി ആചരിച്ചു.

ഏപ്രിൽ ഏഴിന് വൈകുന്നേരം 5.15 ന് കൊളോണ്‍ അതിരൂപതയുടെ കീഴിലുള്ള മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മരിയൻ ഡോം എന്നറിയപ്പെടുന്ന നേവിഗസിലെ മരിയൻ കത്തീഡ്രലിന്‍റെ താഴ്വരയിൽക്കൂടി നടത്തിയ ഭക്തിനിർഭരമായ കുരിശിന്‍റെ വഴിയോടെ ആചരണത്തിന് തുടക്കമായി. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി കുരിശിന്‍റെ വഴിക്ക് നേതൃത്വം നൽകി.

തുടർന്ന് മരിയൻ കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ സെബാസ്റ്റ്യൻ താഴത്തുകരിന്പനയ്ക്കൽ ഒസിഡി മുഖ്യകാർമികത്വം വഹിച്ചു. ഫാ.തോമസ് ചാലിൽ, ഫാ. ഇഗ്നേഷ്യസ് ചാലിശേരി എന്നിവർ സഹകാർമികരായിരുന്നു. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ ഗാനാലാപനം ശുശ്രൂഷകൾക്ക് ഭക്തിസാന്ദ്രത പകർന്നു. ജോയി കാടൻകാവിൽ ശുശ്രൂഷിയായിരുന്നു.

ജർമനിയിലെ ആഹൻ, എസൻ, കൊളോണ്‍ രൂപതകളിലെ ഇന്ത്യൻ സമൂഹം പങ്കെടുത്ത കുരിശിന്‍റെ വഴിക്കും മറ്റു ചടങ്ങുകൾക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യൻ കമ്യൂണിറ്റിയിലെ ബെർഗിഷസ് ലാന്‍റ് ഷ്വെൽമ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്.

തിരുക്കർമങ്ങളിൽ പങ്കെടുത്തവർക്ക് ബെർഗിഷസ്ലാന്‍റ് ഷ്വെൽമ് കുടുംബകൂട്ടായ്മ പ്രസിഡന്‍റ് മേഴ്സി തടത്തിൽ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തിൽ മേരിമ്മ അത്തിമൂട്ടിൽ, അമ്മിണി മണമയിൽ, പുഷ്പ ഇലഞ്ഞിപ്പിള്ളി, ജോയി ഇട്ടൻകുളങ്ങര എന്നിവർ പരിപാടികളുടെ നടത്തിപ്പിൽ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തിൽ നിരവധി സന്യാസിനികൾ ഉൾപ്പടെ ഇരുനൂറോളം പേർ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.