• Logo

Allied Publications

Europe
ഇംഗ്ലണ്ടിലേ പുതുപ്പള്ളിയിൽ പീഡാനുഭവവാര ശുശ്രൂഷകൾ
Share
ബെർമിംഗ്ഹാം: ഇംഗ്ലണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബെർമിംഗ്ഹാം സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവവാര ശുശ്രൂഷകൾ ഏപ്രിൽ എട്ടു (ശനി) മുതൽ 15 (ശനി) വരെ നടക്കും. എട്ടിന് രാവിലെ 10ന് അൾബെർട്ട് റോഡിലുള്ള ഓൾ സെയിന്‍റ്സ് പള്ളിയിൽ പ്രഭാത നമസ്കാരം, തുടർന്നു ഓശാനയുടെ ശുശ്രൂഷകളും പ്രദക്ഷിണം, വിശുദ്ധ കുർബാന, അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് ഫാ. ഫിലിപ്പ് തോമസ് മുഖ്യകർമികത്വം വഹിക്കും.

12ന് (ബുധൻ) വൈകുന്നേരം നാലിന് പെസഹായുടെ ശുശ്രൂഷകൾ ആരംഭിക്കും. സന്ധ്യ പ്രാർഥന, പെസഹ കുർബാന, അപ്പം മുറിക്കൽ എന്നിവ നടക്കും.

14ന് (ദുഃഖവെള്ളി) രാവിലെ ഒന്പതിന് (St.Cyprins Hall, Birmingham,B25 8DL) ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. പ്രഭാത നമസ്കാരം, തുടർന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ എന്നിവ നടക്കും.

15ന് (ദുഃഖശനി) വൈകുന്നേരം നാലിന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ നടക്കും. സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാന, സ്ലീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വർഷത്തെ പീഡാനുഭവവാരം അവസാനിക്കും.

ഈ വർഷത്തെ പീഡാനുഭവവാരം ശുശ്രൂഷകൾക്ക് ഫാ. ഫിലിപ്പ് തോമസ് നേതൃത്വം നൽകും.

പള്ളിയുടെ വിലാസം: All saints Church, Alberts Road, Stechford, Brimingham, B33 8 UA.

വിവരങ്ങൾക്ക്: ഫാ. പീറ്റർ കുര്യാക്കോസ് (വികാരി) 07397048734 ,07411932075,
മാത്യു ജോണ്‍ (സെക്രട്ടറി) 07714516271, ബിജു കുര്യാക്കോസ് (ട്രഷറർ) 07817680434.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.